യുവതാരം ഷെയിന്‍ നിഗത്തിനെതിരെ പരാതിയുമായി നിര്‍മ്മാതാവ് ജോബി ജോര്‍ജ് വീണ്ടും രംഗത്ത്. സിനിമയില്‍ അഭിനയിക്കാന്‍ ഷെയ്ന് എത്തുന്നില്ലെന്നും പലപ്പോഴും കാരണം പറയാതെ സെറ്റില്‍ നിന്നും ഷെയിന്‍ ഇറങ്ങിപോകുന്നുവെന്നുമാണ് പരാതി. ഇക്കാര്യം വ്യക്തമാക്കി ജോബി ജോര്‍ജ് പ്രൊഡ്യൂസേഴ്സ് അസോസിയേഷനാണ് പരാതി നല്‍കിയിട്ടുണ്ട്. തുടര്‍ച്ചയായി ഷൂട്ടിംഗ് മുടങ്ങുന്ന സാഹചര്യമാണെന്നും ഇതുമൂലം ലക്ഷങ്ങളുടെ നഷ്ടം ഷെയിന്‍ ഉണ്ടാക്കിയെന്നും ജോബി ജോര്‍ജ് പരാതിയില്‍ വ്യക്തമാക്കുന്നു. ജോബി ജോര്‍ജും ഷെയ്നും തമ്മിലുള്ള പ്രശ്നം നേരത്തെ സംഘടനകള്‍ ഇടപെട്ട് അവസാനിപ്പിച്ചിരുന്നു. എന്നാല്‍ പ്രശ്നങ്ങള്‍ പൂര്‍ണമായും പരിഹരിക്കപ്പെട്ടില്ലെന്നാണ് നിലവിലെ പരാതി വ്യക്തമാക്കുന്നത്.
തുടര്‍ച്ചയായി ഷൂട്ടിങ് മുടങ്ങുന്ന സാഹചര്യമാണെന്നും ഇതുമൂലം ലക്ഷങ്ങളുടെ നഷ്ടം ഷെയിന്‍ ഉണ്ടാക്കിയെന്നും ജോബി ജോര്‍ജ് പരാതിയില്‍ വ്യക്തമാക്കുന്നു.സെറ്റിലെത്തായാല്‍ ഏറെ നേരം കാരവനില്‍ വിശ്രമിക്കുകയും പിന്നീട് സൈക്കിളെടുത്ത് പോയെന്നും അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു. ജോബിയുടെ പരാതി ലഭിച്ചെന്നു പ്രൊഡ്യൂസേഴ്സ് അസോസിയേഷന് വ്യക്തമാക്കി. ജോബിയുടെ വെയില് സിനിമ പൂര്‍ത്തിയാക്കാതെ മറ്റു സിനിമകളില്‍ ഷെയ്നിനെ സഹകരിപ്പിക്കരുതെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അസോസിയേഷന് വ്യക്തമാക്കി.
ഷെയ്ന്റെ പുതിയ ചിത്രങ്ങളായ വലിയ പെരുന്നാള്‍, ഉല്ലാസം എന്നീ ചിത്രങ്ങള്‍ അവസാന ഘട്ട പണിപ്പുരയിലാണ്. അതേ സമയം വെയില് അടക്കം ആറോളം ചിത്രങ്ങള്‍ അനൗണ്‍സ് ചെയ്തതും ചിത്രീകരണവുമായി ബന്ധപ്പെട്ട് ഷെയ്ന്റെ അണിയറയിലുണ്ട്.