സൂര്യ 45 ന്റെ അപ്ഡേറ്റ് പങ്കുവെച്ച് നിർമാതാവ് എസ് ആർ പ്രഭു

','

' ); } ?>

സൂര്യ 45 ന്റെ ചിത്രീകരണം സംബന്ധിച്ചും റിലീസ് സംബന്ധിച്ചും അപ്ഡേറ്റ് പങ്കുവെച്ച് നിർമാതാവ് എസ് ആർ പ്രഭു. സൂര്യ 45 ന്റെ ചിത്രീകരണം ഒരുവാരത്തിനുള്ളിൽ പൂർത്തിയാകുമെന്നാണ് എസ് ആർ പ്രഭു അറിയിച്ചിരിക്കുന്നത്. ഈ സിനിമ മികച്ച രീതിയിൽ ഒരുക്കാൻ കഴിഞ്ഞിട്ടുണ്ട്. ജൂൺ പകുതിയോടെ സിനിമയുടെ കൂടുതൽ അപ്ഡേറ്റുകൾ പുറത്തുവിടാനാണ് പദ്ധതിയിട്ടിരിക്കുന്നത്. ഇതൊരു സെലിബ്രേഷൻ ചിത്രമാണ്. അതിനാൽ ഒരു ഫെസ്റ്റിവൽ റിലീസായാകും സിനിമ തിയേറ്ററുകളിലെത്തുക എന്നും നിർമാതാവ് വ്യക്തമാക്കി.

സമീപകാലത്തെ തിരിച്ചടികൾക്ക് മറുപടിയാകുമെന്ന് സൂര്യ ആരാധകർ പ്രതീക്ഷിക്കുന്ന ചിത്രമാണ് സൂര്യ 45. അക്കാരണത്താൽ ആർജെ ബാലാജി സംവിധാനം ചെയ്യുന്ന സിനിമയുടെ ഓരോ അപ്ഡേറ്റിനും വലിയ ഹൈപ്പും കിട്ടാറുണ്ട്. എൽ കെ ജി, മൂക്കുത്തി അമ്മൻ തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം ആർജെ ബാലാജി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘സൂര്യ 45’. ചിത്രത്തിൽ സൂര്യ ഇരട്ടവേഷത്തിലാകും എത്തുക എന്ന റിപ്പോർട്ടുകളുണ്ട്. ചിത്രത്തിൽ ദൈവമായും വക്കീലായും ആണ് സൂര്യ എത്തുന്നത്. ആർജെ ബാലാജിയുടെ മുൻ ചിത്രമായ മൂക്കുത്തി അമ്മന്റെ അതേ പാറ്റേണിൽ ആകും ചിത്രം ഒരുങ്ങുന്നത് എന്നും വാർത്തകളുണ്ട്. ആർജെ ബാലാജിയും ചിത്രത്തിൽ ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്.

തൃഷയാണ് സിനിമയിലെ നായിക കഥാപാത്രത്തെ അവതരിപ്പിക്കുക. മെർസൽ, ജവാൻ, ക്രാക്ക് തുടങ്ങിയ സിനിമകളുടെ ഛായാഗ്രഹണം നിർവഹിച്ച ജികെ വിഷ്ണുവാണ് സൂര്യ 45 നായി കാമറ ചലിപ്പിക്കുന്നത്. ‘കാട്ച്ചി സേര’, ‘ആസ കൂടാ’ തുടങ്ങിയ ഗാനങ്ങളിലൂടെ പ്രേക്ഷകരുടെ മനസിൽ ഇടം പിടിച്ച ഗായകനും സംഗീത സംവിധായകനായ സായ് അഭ്യങ്കർ ആണ് സിനിമയ്ക്ക് സംഗീതം നൽകുന്നത്. മലയാളീ അഭിനേതാക്കളായ ഇന്ദ്രൻസും സ്വാസികയും ചിത്രത്തിൽ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ട്.