കര്‍ഷക ബില്ലിനെതിരേ ഡല്‍ഹില്‍ നടക്കുന്ന കര്‍ഷക സമരത്തിന് പിന്തുണയുമായി നടി പ്രിയങ്ക ചോപ്ര.ഇന്ത്യയുടെ ഫുഡ് സോള്‍ജിയേഴ്സായ കര്‍ഷകര്‍ക്കൊപ്പം നില്‍ക്കണം. അവരുടെ പേടി അകറ്റേണ്ടത് അത്യാവശ്യമാണെന്നും പ്രിയങ്ക ട്വീറ്റ് ചെയ്തു.
‘നമ്മുടെ കര്‍ഷകര്‍ ഇന്ത്യയുടെഫുഡ് സോള്‍ജിയേഴ്സാണ് .അവരുടെ പേടി അകറ്റേണ്ടത് അത്യാവശ്യമാണ്.അവരുടെ പ്രതീക്ഷകള്‍ നിറവേറ്റുകയും വേണം. വളര്‍ന്നു കൊണ്ടിരിക്കുന്ന ജനാധിപത്യ രാഷ്ട്രം എന്ന നിലയില്‍ ഈ പ്രതിസന്ധി വേഗത്തില്‍ പരിഹരിക്കുമെന്ന് നാം ഉറപ്പുവരുത്തേണ്ടതുണ്ട് പ്രിയങ്കയുടെ ട്വീറ്റില്‍ പറയുന്നു.
കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം അറിയിച്ച് നിരവധി ബോളിവുഡ് താരങ്ങളും മറ്റ് പ്രമുഖരും മുന്നോട്ട് വന്നിരുന്നു. ദില്‍ജിത്ത് കര്‍ഷകര്‍ക്ക് തണുപ്പകറ്റാന്‍ പുതപ്പ് വാങ്ങാന്‍ ഒരു കോടി രൂപയാണ് നല്‍കിയത്. തുടക്കം മുതലെ താരം കര്‍ഷക സമരത്തെ അനുകൂലിച്ചിരുന്നു.