പറഞ്ഞ പപ്പുവേട്ടനേയും അതെഴുതിയ ശ്രീനിവാസനെയും കഴിഞ്ഞെ എനിക്ക് സ്ഥാനമുളളു;പ്രിയദര്‍ശന്‍

','

' ); } ?>

മലയാള സിനിമ പപ്രേക്ഷകര്‍ എല്ലാകാലവും മനസ്സില്‍ കൊണ്ടു നടക്കുന്ന ഡയലോഗാണ് വെള്ളാനകളുടെ നാട് എന്ന സിനിമയില്‍ കുതിരവട്ടം പപ്പു പറയുന്ന ‘താമരശ്ശേരി ചുരം’ എന്നത്. ഇപ്പോഴിതാ ഈ ഡയലോഗിന് കുറിച്ച് പറയുകയാണ് പ്രിയദര്‍ശന്‍.ഒരു വീഡിയോ പങ്കുവെച്ച് കൊണ്ടാണ് പ്രിയദര്‍ശന്റെ കുറിപ്പ് .ഒരാള്‍ വാഴ മുറിക്കുന്നതിനിടെ, വാഴയ്‌ക്കൊപ്പം താഴേക്കു പതിക്കുന്നതാണ് വീഡിയോയിലുള്ളത്. ഈ വീഡിയോയ്ക്ക് ഒപ്പം പപ്പുവിന്റെ ഹിറ്റ് ഡയലോഗും ഉണ്ട്.

മലയാള ഭാഷ ഉള്ള അത്രയും കാലം ഈ ഡയലോഗും ഉണ്ടാകുമെന്ന് അദ്ദേഹം പറയുന്നത്. ആ ഡയലോഗ് പറഞ്ഞ കുതിരവട്ടം പപ്പുവിനും അത് എഴുതിയ ശ്രീനിവാസനും ശേഷം മാത്രമേ അതില്‍ സ്ഥാനമുള്ളൂ എന്നും അദ്ദേഹം പറഞ്ഞു. ഒരാള്‍ വാഴക്കുല വെട്ടുന്നതും വീഴുന്നതും കാണിക്കുന്ന ഒരു വൈറല്‍ വീഡിയോ പങ്കുവച്ചാണ് പ്രിയദര്‍ശന്റെ കുറിപ്പ്.

മോഹന്‍ലാല്‍ നായകനായ വെള്ളാനകളുടെ നാട് എന്ന സിനിമയില്‍ കുതിരവട്ടം പപ്പു അവതരിപ്പിച്ച റോള്‍ മലയാളികള്‍ക്ക് ഒരിക്കലും മറക്കാനാകില്ല. റോഡ് റോളര്‍ നന്നാക്കാന്‍ വരുന്ന കഥാപാത്രമായാണ് ചിത്രത്തില്‍ പപ്പു പ്രത്യക്ഷപ്പെടുന്നത്. ‘കടുകുമണി വ്യത്യാസത്തില്‍ സ്റ്റിയറിങ് ഒന്ന് അങ്ങോട്ടോ, ഒന്ന് ഇങ്ങോട്ടോ മാറിയാല്‍ മതി, ഞമ്മളും എഞ്ചിനും തവിടുപൊടി. വിട്ടില്ല, ഇന്‍ഷാ അള്ളാ, പടച്ചോനേ, ങ്ങള് കാത്തോളീ…ന്ന് ഒറ്റ വിളിയാണ്. എഞ്ചിനങ്ങിനെ പറ പറക്ക്യാണ്. ഏത, മ്മടെ ഏറോപ്ലേയിന്‍ വിട്ട പോലെ….’- പപ്പു അഭിനയിച്ച ഈ ഡയലോഗും രംഗങ്ങളും പൊട്ടിച്ചിരിയോടെയല്ലാതെ കണ്ടിരിക്കാനാകില്ല.

1988ല്‍ പുറത്തിറങ്ങിയ സിനിമയാണ് വെള്ളാനകളുടെ നാട്. മണിയന്‍പിള്ള രാജു നിര്‍മ്മിച്ച് പ്രിയദര്‍ശന്‍ സംവിധാനം നിര്‍വ്വഹിച്ച ഈ ചിത്രത്തിന്റെ കഥ ശ്രീനിവാസനാണ് എഴുതിയത്. മോഹന്‍ലാല്‍, ശോഭന തുടങ്ങിയവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച ഈ സിനിമയുടെ ഛായാഗ്രഹണം എസ്. കുമാറും ചിത്രസംയോജനം എന്‍. ഗോപാലകൃഷ്ണനുമാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. ശ്രീനിവാസന്‍, മണിയന്‍പിള്ള രാജു, തിക്കുറിശ്ശി സുകുമാരന്‍ നായര്‍, ജഗദീഷ്, കരമന ജനാര്‍ദ്ദനന്‍ നായര്‍, എം.ജി. സോമന്‍, കുതിരവട്ടം പപ്പു, സുകുമാരി, കെ.പി.എ.സി. ലളിത, ലിസി, ശങ്കരാടി, കുഞ്ചന്‍ തുടങ്ങിയവര്‍ അഭിനയിച്ചിട്ടുണ്ട്.വെള്ളാനകളുടെ നാട് 2010-ല്‍ പ്രിയദര്‍ശന്‍ തന്നെ ഹിന്ദിയില്‍ ഘട്ട മീട്ട എന്ന പേരില്‍ റീമേക്ക് ചെയ്തിട്ടുണ്ട്. അക്ഷയ്കുമാര്‍, ത്രിഷ കൃഷ്ണന്‍ എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.