ഒരു അഡാറ് ലവ്വ് എന്ന ചിത്രത്തിന് ശേഷം സംവിധായകന്‍ ഒമര്‍ ലുലുവും നടി പ്രിയ വാര്യറും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു. തന്റെ ചിത്രത്തിന്റെ പാട്ടിലൂടെയും ടീസറിലൂടെയും ആഗോള പ്രശസ്തിയിലേക്കെത്തിയതിനുശേഷം പ്രിയയുടെ സമീപനങ്ങള്‍ മാറിത്തുടങ്ങിയെന്നും ചിത്രത്തില്‍ തന്റെ കഥാപാത്രത്തിന് പ്രാധാന്യം ലഭിക്കുന്നതിനായി ശ്രമിച്ചെന്നുമാണ് ഒമര്‍ പറഞ്ഞത്. പ്രിയയ്ക്ക് ഇപ്പോള്‍ തന്നോട് പിണക്കമാണെന്ന് വ്യക്തമാക്കുന്ന അദ്ദേഹം സംസാരിച്ചത്.
ഈയിടെ നൂറിനും ഒമറും ഒരു മാധ്യമത്തില്‍ പങ്കെടുത്ത ഇന്റര്‍വ്യൂവില്‍വെച്ച് ഇതേക്കുറിച്ച് സംസാരിച്ചിരുന്നു. ചിത്രത്തിന്റെ റിലീസിന് ശേഷം തന്നോടൊപ്പം അഭിമുഖങ്ങളില്‍ പങ്കെടുക്കാന്‍ പ്രിയ മടി കാണിച്ചിരുന്നുവെന്ന് നൂറിനും പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇതിനോടുള്ള പ്രതികരണം എന്ന നിലയില്‍ പ്രിയ ഇന്‍സ്റ്റഗ്രാമില്‍ ഒരു താല്‍ക്കാലിക പോസ്റ്റ് നല്‍കിയിരിക്കുകയാണ്.” സത്യങ്ങള്‍ ഞാന്‍ പറയാന്‍ തുടങ്ങിയാല്‍ ചിലരൊക്കെ വെള്ളം കുടിക്കും. എന്തിന് അവരെ പോലെയാകണം? മൗനം പാലിക്കുന്നു എന്ന് മാത്രം. കാരണം എന്തുതന്നെയായാലും വിധി സംസാരിക്കും. ആ സമയം ഒട്ടും ദൂരെയുമല്ല” പ്രിയ കുറിച്ചു. അഡാറ് ലവ്വിന്റെ അവസാനഘട്ട ഷൂട്ടിംഗിനിടെ ഒമറുമായി നേരിട്ട് സംസാരിക്കാന്‍ പ്രിയ തയാറായിരുന്നില്ലെന്ന് നേരത്തേ വാര്‍ത്തകള്‍ വന്നിരുന്നു.
”എന്തിന് അവരെപ്പോലെയാകണം”..ഒമര്‍ ലുലുവിന് പിന്നാലെ പരസ്യ പ്രതികരണവുമായി പ്രിയാ വാര്യര്‍
ഒരു അഡാറ് ലവ്വ് എന്ന ചിത്രത്തിന് ശേഷം സംവിധായകന്‍ ഒമര്‍ ലുലുവും നടി പ്രിയ വാര്യറും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു. തന്റെ ചിത്രത്തിന്റെ പാട്ടിലൂടെയും ടീസറിലൂടെയും ആഗോള പ്രശസ്തിയിലേക്കെത്തിയതിനുശേഷം
പ്രിയയുടെ സമീപനങ്ങള്‍ മാറിത്തുടങ്ങിയെന്നും ചിത്രത്തില്‍ തന്റെ കഥാപാത്രത്തിന് പ്രാധാന്യം ലഭിക്കുന്നതിനായി
ശ്രമിച്ചെന്നുമാണ് ഒമര്‍ പറഞ്ഞത്. പ്രിയയ്ക്ക് ഇപ്പോള്‍ തന്നോട് പിണക്കമാണെന്ന് വ്യക്തമാക്കുന്ന അദ്ദേഹം സംസാരിച്ചത്.