അലംകൃതയ്ക്ക് പതിനൊന്നാം പിറന്നാൾ; ആശംസകൾ നേർന്ന് പൃഥ്വിരാജ്

','

' ); } ?>

മകൾ അലംകൃതയ്ക്ക് പതിനൊന്നാം പിറന്നാൾ ആശംസകൾ നേർന്ന് പൃഥ്വിരാജ് . ഇൻസ്റ്റഗ്രാമിലൂടെയായിരുന്നു പൃഥ്വിരാജിന്റെ ആശംസ. കുടുംബചിത്രം പങ്കുവെച്ചുകൊണ്ടാണ് താരം ആശംസ കുറിച്ചത്. അപൂർവ്വമായാണ് പൃഥ്വിരാജും ഭാര്യ സുപ്രിയയും മകളുടെ ചിത്രങ്ങൾ പുറത്തുവിടാറുള്ളത്.

‘എന്റെ പാർട്ട് ടൈം ബിഗ് സഹോദരി, ചിലപ്പോൾ അമ്മ, മുഴുവൻ സമയ തെറാപ്പിസ്റ്റ്, ഇടയ്ക്കിടെ മകൾ… ജന്മദിനാശംസകൾ! ഞാൻ നിന്നെ സ്നേഹിക്കുന്നു, പഴയതുപോലെ, നീ എന്നേക്കും എന്റെ ഏറ്റവും വലിയ ബ്ലോക്ക്ബസ്റ്ററായിരിക്കും! മമ്മയും ഡാഡയും നിന്നെക്കുറിച്ച് വളരെയധികം അഭിമാനിക്കുന്നു. നീ എപ്പോഴും ഞങ്ങളുടെ സൂര്യപ്രകാശമായിരിക്കും,’ – എന്നാണ് പൃഥ്വിരാജ് കുറിച്ചത്.

സുപ്രിയയും മകൾക്ക് ജന്മദിനാശംസ നേർന്നു കൊണ്ടുള്ള കുറിപ്പ് പങ്കുവെച്ചിരുന്നു. മകളുടെ വായനാനുഭവങ്ങളും കുറിപ്പുകളും ഇടയ്ക്കിടെ ഇരുവരും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. എമ്പുരാൻ ചിത്രത്തിലൂടെയാണ് അലംകൃത സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്. ‘എമ്പുരാനേ’ എന്ന ഗാനത്തിലെ കുട്ടികളുടെ ഭാഗം പാടിയത് അലംകൃതയായിരുന്നു. എമ്പുരാന്റെ തീം സോങ് പൃഥ്വിരാജിന്റെ സഹോദരനായ ഇന്ദ്രജിത്തിന്റെയും ഭാര്യ പൂർണിമയുടെയും മകൾ പ്രാർത്ഥന ആലപിച്ചിരുന്നു.