നടന്‍ പൃഥ്വിരാജ് സുകുമാരന്റെയും സുപ്രിയയുടെയും മകള്‍ അല്ലി എന്ന അലങ്കൃതയുടെ ജന്മദിനമാണിന്ന്.അല്ലിക്ക് ജന്മദിനാശംസകളുമായി എത്തിയിരിക്കുകയാണ് പൃഥ്വിരാജ്.സോഷ്യല്‍ മീഡിയയില്‍ മകളുടെ ഫോട്ടോ പങ്കുവെച്ചുകൊണ്ടാണ് താരം ആശംസകള്‍ അറിയിച്ചിരിക്കുന്നത്.പുസ്‌കങ്ങളോടുള്ള നിന്റെ സ്നേഹവും അനുകമ്പയും വളരട്ടെ ,നീ എല്ലായ്പ്പഴും വലിയ സ്വപ്‌നം കാണട്ടെ. ഞങ്ങളുടെ എക്കാലത്തെയും സന്തോഷവും ഞങ്ങളുടെ ഏറ്റവും വലിയ നേട്ടവും നീയാണ് എന്നാണ് താരം കുറിച്ചത്.
കുറിപ്പിന്റെ പൂര്‍ണ്ണ രൂപം ഇങ്ങനെ
സന്തോഷകരമായ ജന്മദിനം. മമ്മയും ഡാഡയും വളരെ അഭിമാനിക്കുന്നു നിന്നെ ഓര്‍ത്ത്. പുസ്തകങ്ങളോടുള്ള നിന്റെ സ്‌നേഹവും ലോകത്തോടുള്ള അനുകമ്പയും വിശാലമാകട്ടെ. എല്ലായ്‌പ്പോഴും വളരെ ജിജ്ഞാസുമായി തുടരട്ടെ, നീ എല്ലായ്പ്പഴും വലിയ സ്വപ്‌നം കാണട്ടെ. ഞങ്ങളുടെ എക്കാലത്തെയും സന്തോഷവും ഞങ്ങളുടെ ഏറ്റവും വലിയ നേട്ടവും നീയാണ്. ഞങ്ങള്‍ നിന്നെ സ്‌നേഹിക്കുന്നു.്..
മകള്‍ അല്ലിയുടെ ചിത്രങ്ങളും എഴുത്തുകളും സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുണ്ടെങ്കിലും താരം മകളുടെ ചിത്രങ്ങള്‍ പങ്കുവയ്ക്കാറില്ല. വല്ലപ്പോഴും മാത്രം പ്രത്യക്ഷപ്പെടുന്ന അല്ലിയുടെ ഫോട്ടോ പങ്കുവച്ചാണ് ജന്മദിനാശംസകള്‍ നേര്‍ന്നിര്‍ക്കുന്നത്.
പൃഥ്വിരാജ് നായകനായെത്തിയ കുരുതിയാണ് അടുത്തിടെ പുറത്തിറങ്ങിയ ചിത്രം.പൃഥ്വിരാജ് സുകുമാരനും റോഷന്‍ മാത്യുവും കേന്ദ്രകഥാപാത്രങ്ങളായെത്തിയ ചിത്രമായിരുന്നു കുരുതി.പുതിയ കാലത്തോട് ചേര്‍ന്ന് നിന്ന് വളരെ ശക്തമായ പ്രമേയം ധൈര്യപൂര്‍വം കൈകാര്യം ചെയ്ത സിനിമയാണ് സുപ്രിയാ മേനോന്‍ നിര്‍മ്മിച്ച കുരുതി. ആമസോണ്‍ റിലീസ് ചെയ്ത ചിത്രം തിരക്കഥയുടെ കെട്ടുറപ്പിനാലും മെയ്ക്കിംഗിലെ ചടുലതയാലും മികച്ച അനുഭവമാണ് നല്‍കുന്നത്. തൊട്ടാല്‍ പൊള്ളുന്ന സമുദായ വിഷയം കൈകാര്യം ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ടുന്ന എല്ലാവിധത്തിലുള്ള സൂക്ഷ്മതയും പുലര്‍ത്തിയാണ് ചിത്രം അവസാനിക്കുന്നത്. വെറുപ്പിന്റെ രാഷ്ട്രീയത്തില്‍പെട്ട് ഈയാംപാറ്റകളെ പോലെ മരിച്ചു വീഴുന്ന മനുഷ്യരെ പച്ചയോടെ വരച്ചിടുന്നുണ്ട് കുരുതി. മനുഷ്യന്‍മാര്‍ രണ്ട് കാലില്‍ നടക്കാന്‍ തുടങ്ങിയ സമയം മുതല്‍ തമ്മില്‍ തല്ലും കൊലയുമുണ്ടായെന്ന് വസ്തുതയെ അതിന്റെ തീവ്രതയോടെ തന്നെയാണ് അവതരിപ്പിച്ചിരിക്കുന്നത്.