L3 യെകുറിച്ചുള്ള വ്യാജ വാർത്തകൾ തള്ളി പൃഥ്വിരാജ് സുകുമാരന്റെ ഔദ്യോഗിക ടീം

','

' ); } ?>

ലൂസിഫര്‍’ ഫ്രാഞ്ചൈസിയിലെ മൂന്നാം ഭാഗമായ ‘L3’ യുമായി ബന്ധപ്പെട്ട വ്യാജപ്രചാരണങ്ങളെ തള്ളി നടൻ പൃഥ്വിരാജ് സുകുമാരന്റെ ഔദ്യോഗിക ടീം “പൊഫാക്ഷിയോ” (പൃഥ്വിരാജ് ഒഫീഷ്യൽ നെറ്റ്‌വർക്ക്). ചിത്രത്തിൽ അതി​ഗംഭീരമായ അണ്ടർവാട്ടർ ആക്ഷൻ രംഗങ്ങൾ ഉണ്ടാകുമെന്നായിരുന്നു പ്രചാരണം.

“L3 സിനിമയെക്കുറിച്ച് പൃഥ്വിരാജ് സുകുമാരൻ നടത്തിയ പ്രസ്താവനകൾ പൂർണമായും അടിസ്ഥാനരഹിതമാണ്. കൃത്യമായ വിവരങ്ങൾക്കുവേണ്ടി സർസെമീൻ എന്ന ചിത്രത്തിന്റെ പ്രൊമോഷനുകളുമായി ബന്ധപ്പെട്ട ഔദ്യോഗിക അഭിമുഖ വീഡിയോകൾ പരിശോധിക്കണമെന്ന് അഭ്യർഥിക്കുന്നു.
മാധ്യമങ്ങൾ വാർത്ത പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് വസ്തുതകൾ ശരിയായി പരിശോധിക്കണം എന്നഭ്യർത്ഥിക്കുന്നു. സത്യാവസ്ഥ അറിയിക്കുന്നതിനായി വാർത്ത പുനഃപ്രസിദ്ധീകരിക്കണമെന്ന് അഭ്യർഥിക്കുന്നു”. പൊഫാക്ഷിയോ എക്സിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു.

2025-ലെ ഇന്ത്യൻ ബോക്സ് ഓഫീസിലെ തന്നെ ഏറ്റവും വലിയ വിജയചിത്രങ്ങളിൽ ഒന്നായിരുന്നു മോഹന്‍ലാല്‍-പൃഥ്വിരാജ് ചിത്രം എമ്പുരാൻ. സമാനതകളില്ലാത്ത കളക്ഷന്‍ റെക്കോഡുകളാണ് ചിത്രം സ്വന്തമാക്കിയത്. അതേസമയം, ‘ലൂസിഫറി’നും ‘എമ്പുരാനും’ ശേഷം കഥയ്ക്ക് അടുത്തൊരു ഭാഗം കൂടിയുണ്ടെന്ന് അണിയറപ്രവര്‍ത്തകര്‍ റിലീസിനുമുന്‍പേ വ്യക്തമാക്കിയതാണ്. അബ്രാം ഖുറേഷിയുടെ മൂന്നാം വരവിലേയ്ക്ക് വിരല്‍ ചൂണ്ടിയാണ് എമ്പുരാന്‍ അവസാനിപ്പിക്കുന്നത്. ഈ ചിത്രത്തിന്റെ പേര് അസ്രയേൽ എന്ന് ആണെന്നും പ്രചാരണങ്ങളുണ്ടായിരുന്നു.