“മെമ്മറീസി”ന്റെ തുടർച്ച ചെയ്യാൻ ജീത്തു ജോസഫിന് ആഗ്രഹമുണ്ട്”; പ്രതീക്ഷ നൽകി പൃഥ്വിരാജ്

','

' ); } ?>

ജീത്തു ജോസഫിന്റെ സംവിധാനത്തിലൊരുങ്ങിയ ത്രില്ലർ ചിത്രം “മെമ്മറീസി”ന് രണ്ടാം ഭാഗമുണ്ടാകുമെന്ന് സൂചന നൽകി പൃഥ്വിരാജ് സുകുമാരൻ.
ജീത്തു ജോസഫിന് സിനിമയുടെ തുടർച്ച ചെയ്യാൻ ആഗ്രഹം ഉണ്ടെന്നും അതിനെക്കുറിച്ച് താനുമായി സംസാരിച്ചിരുന്നുവെന്നും പൃഥ്വിരാജ് പറഞ്ഞു. കൂടാതെ സിനിമകളുടെ തുടർച്ച ചെയ്യാൻ തോന്നേണ്ടത് സംവിധയകനും എഴുത്തുകാർക്കുമാണെന്നും, അഭിനേതാക്കൾക്കല്ലെന്നും പൃഥ്വിരാജ് കൂട്ടിച്ചേർത്തു. തന്റെ ഏറ്റവും പുതിയ ചിത്രമായ വിലായത്ത് ബുദ്ധയുടെ പ്രമോഷനുമായി റെഡ് എഫ് എമ്മിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

‘ജീത്തുവിന് മെമ്മറീസിൻ്റെ രണ്ടാം ഭാഗം ഒരുക്കാൻ ആഗ്രഹം ഉണ്ട്. കുറച്ചു നാളായി എന്നോട് അതിനെക്കുയർച്ച് പറയുണ്ട്. ഇനി ഇപ്പോൾ ഇത് പറഞ്ഞതുകൊണ്ട് ചെയ്യാതിരിക്കുമോ? അങ്ങനെ ജീത്തുവിന് സാം അലക്സിന്റെ തുടർച്ച ചെയ്യാൻ ഒരു ഐഡിയ ഉണ്ട്. അതാത് സിനിമ ചെയ്ത എഴുത്തുക്കാർക്കും സംവിധായകർക്കുമാണ് സിനിമകളുടെ തുടർച്ച ചെയ്യാൻ തോന്നേണ്ടത്, അഭിനേതാവിന് തോന്നിയിട്ട് കാര്യമില്ലല്ലോ,’ പൃഥ്വിരാജ് പറഞ്ഞു.

2013 ഓഗസ്റ്റ് 13 നാണ് ‘മെമ്മറീസ്’ തീയേറ്ററുകളിലെത്തുന്നത്. 12 വർഷങ്ങൾക്കിപ്പുറവും സിനിമ കാണികളെ ആകർഷിച്ചുകൊണ്ടിരിക്കുകയാണ്. സീരിയൽ കില്ലിങ്ങും അതിന്റെ അന്വേഷണവും എന്ന രീതിയിൽ വന്ന മെമ്മറീസ് മലയാളത്തിൽ അന്ന് പുതിയൊരു അനുഭവമായിരുന്നു. പൃഥ്വിരാജ്, മേഘ്‌ന, മിയ ജോർജ് തുടങ്ങിയവരായിരുന്നു ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങൾ. വിലായത്ത് ബുദ്ധയും, വരാണസിയുമാണ് പൃഥ്വിരാജിന്റേതായി പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രം.