
നടന് പൃഥ്വിരാജിന്റെ കോവിഡ് പരിശോധന ഫലം നെഗറ്റീവ് ആയി. സോഷ്യല്‍ മീഡിയ വഴി താരം തന്നെയാണ് ഈ വിവരം ആരാധകരെ അറിയിച്ചത്.
ആന്റിജന്‍ ടെസ്റ്റില്‍ കോവിഡ് ഫലം നെഗറ്റീവ് ആയെന്നും എന്നാല്‍ ഒരാഴ്ച കൂടി സമ്പര്‍ക്ക വിലക്ക് തുടരുമെന്നും താരം ഫേസ്ബുക്കില്‍ കുറിച്ചു.
ജനഗണമന എന്ന പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് നടന് പൃഥ്വിരാജിനും സംവിധായകന് ഡിജോ ജോസ് ആന്റണിക്കും കോവിഡ് സ്ഥിരീകരിച്ചത്.