‘വർക്ക് നടക്കട്ടെ’, ; വിലായത്ത് ബുദ്ധ’യ്ക്കെതിരെയുള്ള വിദ്വേഷ പ്രചാരണങ്ങള്‍ക്ക് മറുപടിയുമായി പൃഥ്വിരാജ്

','

' ); } ?>

‘വിലായത്ത് ബുദ്ധ’യ്ക്കെതിരെ സോഷ്യൽ മീഡിയയിൽ നടക്കുന്ന വിദ്വേഷ പ്രചാരണങ്ങള്‍ക്ക് മറുപടി നൽകി നടനും സംവിധായകനുമായ പൃഥ്വിരാജ് സുകുമാരൻ. ചിത്രത്തിലെ ഒരു ശ്രദ്ധേയമായ രംഗത്തിന്റെ സ്നീക്ക് പീക്ക് വിഡിയോ പങ്കുവെച്ച് കൊണ്ടായിരുന്നു പൃഥ്വിരാജിന്റെ പ്രതികരണം. ‘വർക്ക് നടക്കട്ടെ’ എന്ന് ചിത്രത്തിലെ നായക കഥാപാത്രമായ ഡബിൾ മോഹനൻ പറയുന്നൊരു ഡയലോഗാണ് വിഡിയോയിലെ ഹൈലൈറ്റ്. “മറയൂര് ചന്ദനം ഇനിയുമുണ്ടല്ലോ, മറയൂര് മോഹനനുമുണ്ടല്ലോ” എന്ന മാസ് ഡയലോഗും ‘സ്നീക്ക് പീക്കിലുണ്ട്’. ആരാധകരും സിനിമാസ്വാദകരും ഉള്‍പ്പെടെ ഈ വിഡിയോ ഏറ്റെടുത്തിട്ടുണ്ട്.

ചിത്രം ഇറങ്ങി ദിവസങ്ങൾ പിന്നിടും മുൻപേ വലിയ രീതിയിലുള്ള സൈബർ ആക്രമണമാണ് ചിത്രം നേരിടുന്നത്. സിനിമയെ ലക്ഷ്യമിട്ടുകൊണ്ട് മതപരവും രാഷ്ട്രീയപരവുമായ വിദ്വേഷ പ്രചാരണങ്ങൾ നടത്തിയ യൂട്യൂബ് ചാനലിനെതിരെ സൈബർ സെല്ലിൽ സിനിമയുടെ നിർമാതാവ് സന്ദീപ് സേനൻ പരാതി നൽകിയിട്ടുണ്ട്.

അതേസമയം സിനിമയെ ലക്ഷ്യമിട്ടുകൊണ്ട് മതപരവും രാഷ്ട്രീയപരവുമായ വിദ്വേഷ പ്രചാരണങ്ങൾ നടത്തിയ യൂട്യൂബ് ചാനലിനെതിരെ സൈബർ സെല്ലിൽ സിനിമയുടെ നിർമാതാവ് സന്ദീപ് സേനൻ പരാതി നൽകിയിട്ടുണ്ട്. ഇതിനെ തുടർന്ന്, യൂട്യൂബ് ചാനൽ ‘ഫസ്റ്റ് റിപ്പോർട്ടർ‍ ഓൺലൈനി’ന്‍റെ ഉടമകൾക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.

“ചാനൽ നടത്തിയിരിക്കുന്നത് സൈബർ ടെററിസമാണ്. ഇതിലൂടെ സമൂഹത്തിൽ വർഗീയ ധ്രുവീകരണം സൃഷ്ടിക്കാനും സിനിമയുടെ പേരിനെ തന്നെ കളങ്കപ്പെടുത്താനും യൂട്യൂബ് ചാനൽ ശ്രമിച്ചു. എങ്ങനെയാണ് ചിത്രം റിലീസായി 48 മണിക്കൂർ കൊണ്ട് ഒരു ചിത്രം പരാജയമാണെന്ന് വിധിക്കുന്നത്?. അഞ്ച് വർഷത്തോളമായി ഈ സിനിമയ്ക്കുവേണ്ടി 40 കോടിയോളം രൂപ മുടക്കിയ ഒരു നിർമ്മാതാവെന്ന നിലയിൽ വലിയ സാമ്പത്തിക നഷ്ടമാണ് ഇത്തരം വ്യാജ റിവ്യൂകളുടെയും സൈബർ ആക്രമണങ്ങളുടെയും പേരിൽ നേരിടേണ്ടി വരുന്നത്. മാത്രമല്ല ഇത് സമൂഹത്തിൽ മതസ്പർദ്ധ വളർത്തുന്ന രീതിയുള്ള ആരോപണങ്ങളുമാണ്. സിനിമാ മേഖല നേരിടുന്ന ഇത്തരം വെല്ലുവിളികള്‍ക്കെതിരെ ശക്തമായ നിലപാടെടുക്കണമെന്നും പരാതിയിൽ അദ്ദേഹം പരാതിയിൽ വ്യക്തമാക്കി”.

തൊണ്ടിമുതലും ദൃക്‌സാക്ഷിയും’, ‘സത്യം പറഞ്ഞാൽ വിശ്വസിക്കുവോ’, ‘സൗദി വെള്ളക്ക’ തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ഉർവ്വശി തിയെറ്റേഴ്സിൻ്റെ ബാനറിൽ സന്ദീപ് സേനൻ ഒരുക്കിയിരിക്കുന്ന ചിത്രമാണ് ‘വിലായത്ത് ബുദ്ധ’. എവിഎ പ്രൊഡക്ഷൻസിനുവേണ്ടി എ.വി അനൂപുമായി ചേർന്നാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ജി.ആർ. ഇന്ദുഗോപനും രാജേഷ് പിന്നാടനും ചേർന്നാണ് ‘വിലായത്ത് ബുദ്ധ’യുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഷമ്മി തിലകൻ, രാജശ്രീ, പ്രിയംവദ, അനു മോഹൻ, ടി.ജെ. അരുണാചലം തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിലുള്ളത്.