പൃഥ്വിരാജിന്റെ ഭാര്യയും നിര്‍മ്മാതാവുമായ സുപ്രിയ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച ചിത്രം ഇതിനോടകം തന്നെ ശ്രദ്ധ നേടികഴിഞ്ഞു. ഇരുവരുടെയും പഴയകാല ചിത്രമാണ് സുപ്രിയ പങ്കുവച്ചിരിക്കുന്നത്.
2011 ല്‍ വിവാഹം കഴിഞ്ഞതിന് ശേഷമെടുത്ത ചിത്രമാണിത്.ദുബായില്‍ നടന്നൊരു അവാര്‍ഡ് ഷോയില്‍ നിന്നുളളതാണ് ചിത്രം. തന്നെ സ്‌റ്റേജിലേക്ക് വിളിച്ചപ്പോള്‍ താന്‍ ടെന്‍ഷനായെന്നും പക്ഷേ പൃഥ്വി കൈപിടിച്ച് തന്നെ സമാധാനിപ്പിച്ചെന്നും സുപ്രിയ ചിത്രം പങ്കുവെച്ച് കുറിച്ചു.നിരവധി ആളുകളാണ് ഇതിനോടകം തന്നെ ചിത്രത്തിന് കമന്റും ലൈക്കുകളുമായി എത്തിയിരിക്കുന്നത്.
ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതത്തിന്റെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് ഇന്ത്യക്ക് പുറത്താണ് പൃഥ്വിരാജ്. അമല പോള്‍ ആണ് ചിത്രത്തില്‍ പൃഥ്വിരാജിന്റെ നായികയായി എത്തുന്നത്. എ.ആര്‍ റഹ്മാന്‍ വര്‍ഷങ്ങള്‍ക്ക് ശേഷം മലയാളത്തിലേക്ക് വരുന്നതും ബ്ലെസി ചിത്രത്തിലൂടെയാണ്. പൃഥ്വിരാജിന്റെ കരിയറിലെ മറ്റൊരു നാഴികകല്ലാകാന്‍ പോകുന്ന ചിത്രകൂടിയാണ് ആടുജീവിതം.