ആരാധകന്‍ ചോദിച്ചു.. പൃഥ്വി പറഞ്ഞു…” ഉടനുണ്ടാവും..’

','

' ); } ?>

കേരളത്തിന് പുറമെ അന്യ സംസ്ഥാനങ്ങളിലും മികച്ച പ്രതികരണം നേടി മുന്നോട്ട് പോവുകയാണ് പൃഥ്വി മോഹന്‍ ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങിയ ലൂസിഫര്‍ എന്ന ചിത്രം. ചിത്രത്തിന് അന്യ സംസ്ഥാനങ്ങളിലും മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. ഈ സന്ദര്‍ഭത്തില്‍ ചിത്രത്തിന്റെ ലെതുങ്ക് പതിപ്പ് പുറത്തിറക്കാനായി പൃഥ്വിയോട് അബ്യര്‍ത്ഥിച്ചുകൊണ്ട് ആരാധകന്‍ രംഗത്തെത്തി. എന്നാല്‍ എല്ലാവരെയും ആശ്ചര്യപ്പെടുത്തിക്കൊണ്ട് ചിത്രം ഉടനുണ്ടാവുമെന്ന മറുപടിയുമായി പൃഥ്വി തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

ട്വിറ്ററിലൂടെ പൃഥ്വിയോട് ആരാധകരന്‍ ചോദിച്ച മറുപടിക്ക് അദ്ദേഹം തന്നെയാണ് മറുപടിയുമായി രംഗത്തെത്തി. ട്വിറ്ററിലുടെ ആരാധകന്‍ ചോദിച്ച മറുപടിക്ക് അദ്ദേഹം ഉടന്‍ തന്നെ ചിത്രമുണ്ടാവും എന്ന മറുപടിയാണ് നല്‍കിയത്. ചിത്രം ഉടന്‍ തെലുങ്കില്‍ പുറത്തിറക്കണമെന്നും മോഹന്‍ ലാലിന് ഇവിടെ നല്ലൊരു മാര്‍ക്കറ്റ് ഉണ്ടെന്നുമാണ് ആരാധകന്‍ പൃഥ്വിയോട് പറഞ്ഞത്.