ബോളിവുഡ് താരങ്ങളോടൊപ്പം പ്രധാനമന്ത്രി

','

' ); } ?>

ബോളിവുഡിലെ യുവതാരങ്ങള്‍ പ്രധാനമന്ത്രിക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. പ്രധാനമന്ത്രിക്കൊപ്പം രണ്‍വീര്‍ സിംഗ്, രണ്‍ബീര്‍ കപൂര്‍, ഭൂമി പട്‌നേക്കര്‍, ആയുഷ്മാന്‍ ഖുരാന, സിദ്ധാര്‍ത്ഥ് മല്‍ഹോത്ര, ഏക്താ കപൂര്‍, രാജ്കുമാര്‍ റാവു, ആലിയ ഭട്ട്, വിക്കി കൗശാല്‍, വരുണ്‍ ധവാന്‍, കരണ്‍ ജോഹര്‍, രോഹിത് ഷെട്ടി എന്നിവരാണ് ചിത്രത്തില്‍ ഉള്ളത്. ഡല്‍ഹിയിലായിരുന്നു യോഗം. പ്രധാനമന്ത്രി പങ്കെടുത്ത യോഗം സംഘടിപ്പിച്ചത് കരണ്‍ ജോഹറും മഹാവീര്‍ ജെയ്‌നും ചേര്‍ന്നാണ്. ഇന്ത്യയെ പടുത്തുയര്‍ത്തുന്നതില്‍ ബോളിവുഡിനുളള പങ്കിനെ കുറിച്ചാണ് ചര്‍ച്ച നടത്തിയതെന്ന് ചിത്രം പോസ്റ്റ് ചെയ്ത കരണ്‍ ജോഹര്‍ വ്യക്തമാക്കി. സിനിമാ ടിക്കറ്റുകള്‍ക്ക് ജിഎസ്ടി നിരക്ക് കുറച്ച നടപടിയേയും അദ്ദേഹം അഭിനന്ദിച്ചു. ഇനിയും ഇത്തരത്തിലുളള കൂടിക്കാഴ്ച്ചകള്‍ ബോളിവുഡിന് ഗുണം ചെയ്യുമെന്നും കരണ്‍ ജോഹര്‍ വ്യക്തമാക്കി.

കരണ്‍ജോഹറിന്റെ പോസ്റ്റ്..

‘മാറ്റങ്ങളെക്കുറിച്ച് ശക്തമായ ഒരു സംഭാഷണം. പ്രധാനമന്ത്രിയുമായി ഇങ്ങനെ നിരന്തരം സംവദിക്കാന്‍ കഴിയട്ടെ എന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. പ്രധാനമന്ത്രിയെ കാണാന്‍ കഴിഞ്ഞത് മനോഹരമായ ഒരു അവസരമായി കരുതുന്നു. ഇന്ത്യന്‍ സമൂഹത്തിന് വലിയ സംഭാവനകള്‍ നല്‍കാന്‍ ഞങ്ങള്‍ക്ക് കഴിയും. ഞങ്ങള്‍ക്ക് ഏറെ കാര്യങ്ങള്‍ ചെയ്യാനാകും. എങ്ങനെ ഇത് നടപ്പാക്കാമെന്ന സംവാദമാണ് നടക്കുന്നത്. ഏറ്റവുമധികം ചെറുപ്പക്കാരുള്ള രാജ്യം ഏറ്റവും ശക്തമായ സിനിമാവ്യവസായവുമായി കൈകോര്‍ത്താല്‍ എന്താണ് നടക്കാത്തത്. മാറുന്ന ഇന്ത്യക്ക് ഞങ്ങളുടേതായ സംഭാവനകള്‍ ചെയ്യാനാകണം’ കരണ്‍ ജോഹര്‍ കുറിച്ചു. സിനിമാ ടിക്കറ്റുകള്‍ക്ക് ജി.എസ്.ടി കുറച്ച പ്രധാനമന്ത്രിയുടെ തീരുമാനത്തോട് ഒരു വലിയ നന്ദി അറിയിക്കുന്നതായും കരണ്‍ കുറിച്ചു.