ഈ പ്രേതം 2 പാവമാണ്-മൂവി റിവ്യൂ

','

' ); } ?>

മലയാള സിനിമയിലെ ഹിറ്റ് കൂട്ടുകെട്ടായ ജയസൂര്യ-രഞ്ജിത് ശങ്കര്‍ ടീമിന്റെ ‘പ്രേതം 2’ പ്രദര്‍ശനത്തിനെത്തിയിരിക്കുകയാണ്. 2016ല്‍ പുറത്തിറങ്ങിയ ഹിറ്റ് ചിത്രം ‘പ്രേത’ത്തിന്റെ രണ്ടാം ഭാഗവുമായാണ് ഈ ടീം എത്തിയിരിക്കുന്നത്. ‘ഞാന്‍ മേരിക്കുട്ടി’ എന്ന ചിത്രത്തിന് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.മെന്റലിസ്റ്റായ ജോണ്‍ ഡോണ്‍ ബോസ്‌കോയിലൂടെ ആത്മാവിനെ തേടിയുള്ള യാത്ര തന്നെയാണ് പ്രേതം രണ്ടാം ഭാഗവും പറയാന്‍ ശ്രമിക്കുന്നതെങ്കിലും ഒന്നാം ഭാഗംപോലെ ത്രില്ലിംഗല്ല രണ്ടാം ഭാഗം.വരിക്കാശേരി മനയാണ് ‘പ്രേതം 2’ന്റേ ലൊക്കേഷന്‍.

ആദ്യ ഭാഗത്തില്‍ അഭിനയിച്ച ഗോവിന്ദ് പത്മസൂര്യ, അജു വര്‍ഗീസ്, ഷറഫുദീന്‍, ഹരീഷ് പേരടി, ശ്രുതി രാമചന്ദ്രന്‍, ധര്‍മജന്‍ എന്നിവരാരും രണ്ടാം ഭാഗത്തിലില്ല. ‘വിമാനം’ ഫെയിം ദുര്‍ഗ കൃഷ്ണ, ‘ക്വീന്‍’ ഫെയിം സാനിയ ഇയ്യപ്പന്‍, സിദ്ധാര്‍ത്ഥ് ശിവ, അമിത് ചക്കാലയ്ക്കല്‍, ഡെയിന്‍ തുടങ്ങിയവരാണ് ജയസൂര്യയ്‌ക്കൊപ്പം ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഒരു ഹ്രസ്വ ചിത്രത്തിന്റെ ചിത്രീകരണത്തിനായി മനയിലെത്തിച്ചേരുന്ന അഞ്ച് സുഹൃത്തുക്കളിലൂടെയാണ് പ്രേതം 2 ആരംഭിക്കുന്നത്. ഒരു ഫേസ്ബുക്ക് ഗ്രൂപ്പില്‍ അംഗങ്ങളായ, പരസ്പരം കണ്ടിട്ടില്ലാത്ത ഈ സുഹൃത്തുക്കള്‍ വരിക്കാശേരി മനയിലെത്തുന്നു. മനയ്ക്ക് തൊട്ടടുത്ത് പാരമ്പര്യ ചികിത്സയും കൃഷിയും മെന്റലിസവുമായി കഴിഞ്ഞു കൂടുകയാണ് ജോണ്‍ ഡോണ്‍ ബോസ്‌കോ ആയി അഭിനയിക്കുന്ന ജയസൂര്യ. സിനിമാ ചിത്രീകരണ വേളയില്‍ നേരിടേണ്ടിവരുന്ന ചില പ്രേതാനുഭവങ്ങളും ഇവരെ സഹായിക്കാന്‍ പതിവുപോലെ ജോണ്‍ എത്തുകയും ചെയ്യുന്നു.

പക്ഷെ ചിത്രത്തില്‍ ഡോണ്‍ ബോസ്‌ക്കോയുടെ മെന്റലിസം ഒരു പക്വത ഇല്ലാത്ത രീതിയിലാണ് കൈകാര്യം ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ ആദ്യ പകുതി പൂര്‍ണമായും അഞ്ച് സുഹൃത്തുക്കള്‍ ഒന്നിക്കുന്ന രസകരമായ നിമിഷങ്ങളിലൂടെയാണ്‌ കടന്നുപോകുന്നത്. പക്ഷെ മിക്ക സീനിലും ഉപയോഗിക്കുന്ന ചില കോമഡികള്‍ ഒട്ടും ഫലപ്രദമായി തോന്നിയില്ല. രണ്ടാം പകുതിയോടെ എത്തുന്ന ജോണ്‍ ഡോണ്‍ ബോസ്‌കോയാണ് പിന്നീട് കഥയെ നിയന്ത്രിക്കുന്നത്.

മെന്റലിസ്റ്റായി പതിവുപോലെ മികച്ച പ്രകടനം തന്നെയാണ് ജയസൂര്യ കാഴ്ച്ചവെച്ചിരിക്കുന്നത്. വരിക്കാശേരി മനയുടെ കാര്യസ്ഥന്‍ ഉണ്ണി വാര്യരായെത്തുന്ന ജയരാജ് വാര്യരും സിറ്റി പൊലീസ് കമ്മിഷണറായെത്തിയ മുത്തുമണിയും ആയുര്‍വേദ ചികിത്സകനായെത്തിയ രാഘവനും ഒട്ടും മോശമാക്കിയല്ല.

ഛായാഗ്രാഹകന്‍ വിഷ്ണു നാരായണന്റെ ക്യാമറയാണ് പ്രേതം 2 വിന് ഒരു ത്രില്ലര്‍ സ്വഭാവം നല്‍കുന്നത്. പാട്ടുകളില്ലെങ്കിലും ആനന്ദ് മധുസൂദനനന്റെ സംഗീതവും ഹൊറര്‍ അനുഭൂതി സൃഷ്ടിക്കാന്‍ ഉതകുന്നതാണ്. കഥയില്‍ പ്രതീക്ഷിച്ച ‘പ്രേത നിമിഷങ്ങള്‍’ ഇല്ലാതായത് പ്രേക്ഷകരെ അല്പം നിരാശപ്പെടുത്തിയേക്കും. പൂര്‍ണ്ണമായും പ്രേതം 2 ഒരു ഹോറര്‍ മൂവിയാണെന്ന് പറയാന്‍ സാധിക്കില്ല.