നടി പ്രയാഗ മാര്ട്ടിന് കന്നട സിനിമയിലേക്ക്. ഗീത എന്ന ചിത്രത്തിലൂടെയാണ് പ്രയാഗ കന്നടയില്‍ അരങ്ങേറ്റം കുറിക്കുന്നത്. കന്നട സൂപ്പര്‍താരം ഗണേഷ് ആണ് ചിത്രത്തില്‍ നായകനാകുന്നത്. ഗോള്‍ഡന്‍ സ്റ്റാര്‍ എന്നറിയപ്പെടുന്ന ഗണേഷിനൊപ്പം അഭിനയിക്കാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ടെന്ന് പ്രയാഗ പറയുന്നു. നവാഗതനായ വിജയ് നാഗേന്ദ്രയാണ് ഗീത സംവിധാനം ചെയ്യുന്നത്. പ്രയാഗയുടെ രണ്ടാമത്തെ അന്യഭാഷാ ചിത്രമാണിത്. 2014ല്‍ മിഷ്കിന് സംവിധാനം ചെയ്ത പിസാസ് എന്ന തമിഴ് ചിത്രത്തില്‍ പ്രയാഗ അഭിനയിച്ചിരുന്നു. ഗോകുല്‍ സുരേഷിനെ നായകനാക്കി സുരേഷ് പൊതുവാള് സംവിധാനം ചെയ്യുന്ന ഉള്‍ട്ടയാണ് പ്രയാഗയുടെ പുതിയ മലയാള ചിത്രം.
നടി പ്രയാഗ മാര്ട്ടിന് കന്നടയിലേക്ക്
','' );
}
?>