‘മികച്ച അഭിനയം ഒരു രാത്രി കൊണ്ട് സാധ്യമല്ല, വര്‍ഷങ്ങളുടെ പരിശ്രമം വേണം;പ്രകാശ് രാജ്

','

' ); } ?>

മികച്ച അഭിനയം ഒരിക്കലും ഒരു രാത്രി കൊണ്ട് സാധ്യമാകുന്നതല്ല. അതിന് വര്‍ഷങ്ങളുടെ പരിശ്രമം ആവശ്യമാണെന്നാണ് പ്രകാശ് രാജ്.കഴിഞ്ഞ ദിവസമാണ് നരേന്ദ്ര മോദി വാരണസിയില്‍ ആരോഗ്യ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കവെ കൊവിഡ് ബാധിച്ച് മരണപ്പെട്ടവരെ ഓര്‍ത്ത് കരയുന്നതിന്റെ വീഡിയോ വൈറല്‍ ആയിരുന്നു.അതിനെതിരെയാണ് നടന്‍ പ്രകാശ് രാജിന്റെ പ്രതികരണം നരേന്ദ്ര മോദിയുടെ പഴയ കാല പ്രസംഗത്തിന്റെ വീഡിയോ പങ്കുവെച്ചാണ് പ്രകാശ് രാജിന്റെ ട്വിറ്ററില്‍ പ്രതികരിച്ചിരിക്കുന്നത്.പ്രധാനമന്ത്രിയെ ട്രോളി ഇതിനോടകം നിരവധി വീഡിയോകളും, കാര്‍ട്ടൂണുകളും വന്ന് കഴിഞ്ഞു.

നരേന്ദ്ര മോദിയുടെ പഴയ കാല പ്രസംഗത്തിന്റെ വീഡിയോ പങ്കുവെച്ചാണ് പ്രകാശ് രാജിന്റെ പ്രതികരണം. അന്നത്തെ പ്രസംഗത്തിലും മോദി കരയുന്നുണ്ട്. മികച്ച അഭിനയം ഒരിക്കലും ഒരു രാത്രി കൊണ്ട് സാധ്യമാകുന്നതല്ല. അതിന് വര്‍ഷങ്ങളുടെ പരിശ്രമം ആവശ്യമാണെന്നാണ് പ്രകാശ് രാജ് വീഡിയോ പങ്കുവെച്ച് ട്വീറ്റ് ചെയ്തത്.

സംഭവത്തില്‍ നിരവധി പേര്‍ പ്രധാനമന്ത്രിയെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. അലംഭാവം കാണിക്കേണ്ട സമയമല്ല. ഒരു നീണ്ട പോരാട്ടമാണ് നമ്മുക്ക് മുന്നിലുള്ളത്. ഗ്രാമ പ്രദേശങ്ങളില്‍ പ്രത്യേക ശ്രദ്ധ ചെലുത്തണം. എവിടെ രോഗമുണ്ടോ അവിടെ ചികിത്സയുണ്ടെന്നതാകണം നമ്മുടെ മുദ്രാവാക്യം.’ എന്നാണ് മോദി പറഞ്ഞത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ പോസ്റ്റര്‍ പ്രചരിപ്പിച്ചതിന് ഡല്‍ഹിയില്‍ 15 പേര്‍ അറസ്റ്റിലായിരുന്നു. കോവിഡ് മഹാമാരി കൈകാര്യംചെയ്യുന്നതില്‍ മോദി സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നതായിരുന്നു പോസ്റ്ററിലെ ആരോപണം. സംഭവത്തില്‍ പ്രതിഷേധവുമായി നടന്‍ പ്രകാശ് രാജ് രംഗത്തെത്തിയിരുന്നു.

നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് നല്‍കേണ്ട വാക്‌സിന്‍ എന്തിനാണ് വിദേശരാജ്യങ്ങള്‍ക്ക് നല്‍കിയത്? എന്നതായിരുന്നു പോസ്റ്ററിലെ ഉള്ളടക്കം. പോസ്റ്ററിലെ ഇതേ ചോദ്യം ട്വീറ്റ് ചെയ്ത് കൊണ്ടാണ് പ്രകാശ് രാജ് പ്രതിഷേധം അറിയിച്ചത്. താനും ചോദിക്കുന്നു, എന്നെയും അറസ്റ്റ് ചെയ്യു എന്നും പ്രകാശ് രാജ് പോസ്റ്റിലൂടെ ചോദിച്ചു.