
കെജിഎഫ് സംവിധായകന് പ്രശാന്ത് നീല്‍ പ്രഭാസിനെ നായകനാക്കി ഒരുക്കുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രം ‘സലാറി’ന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. 2022 ഏപ്രില്‍ 14നാണ് ചിത്രത്തിന്റെ ആഗോള റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്.
ഹൊംബാളെ ഫിലിംസ് ആണ് സലാറിന്റെയും നിര്‍മ്മാണം.
ശ്രുതി ഹാസനാണ് സലാറില്‍ പ്രഭാസിന്റെ നായികയാവുന്നത്. പ്രഭാസിനൊപ്പം ആദ്യമായാണ് ശ്രുതി അഭിനയിക്കുന്നത്. മധു ഗുരുസ്വാമിയാണ് പ്രതിനായക വേഷത്തില്‍ എത്തുന്നത്.