
നാലു ദിവസം കൊണ്ട് 200 കോടി ക്ലബ്ബെന്ന നേട്ടം സ്വന്തമാക്കി പ്രഭാസിൻ്റെ ഹൊറർ-കോമഡി ചിത്രം ‘ദി രാജാ സാബ്’. മാരുതി സംവിധാനം ചെയ്ത ചിത്രം നാലുദിവസത്തിനുള്ളിൽ ആഗോളതലത്തിൽ 201 കോടി രൂപയാണ് ഗ്രോസ് കളക്ഷൻ നേടിയിരിക്കുന്നത്. തുടർച്ചയായ ഹൗസ്‌ഫുൾ ഷോകളാണ് പലയിടങ്ങളിലും റിപ്പോർട്ട് ചെയ്യുന്നത്. വരും ദിവസങ്ങളിൽ ഉത്സവ അവധികൾ ആരംഭിക്കുന്നതോടെ കളക്ഷൻ ഇനിയും കുതിച്ചുയരുമെന്നാണ് ട്രേഡ് അനലിസ്റ്റുകൾ വിലയിരുത്തുന്നത്.
എന്നാല്‍ ഹിന്ദിയില്‍ മോശം പ്രതികരണമാണ് ചിത്രം നേടുന്നത്. ഹിന്ദിയില്‍ നിന്ന് മാത്രം 17.5 കോടി നേടാനേ ദ രാജാ സാബിന് കഴിഞ്ഞുള്ളൂ.
ദ രാജാ സാബ് 350 കോടി രൂപയുടെ ബജറ്റിലാണ് ഒരുക്കിയിരിക്കുന്നത്. ജിയോ ഹോട് സ്റ്റാറാണ് ഡിജിറ്റല്‍ റൈറ്റ്‍സ് സ്വന്തമാക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ഡിജിറ്റല്‍ റൈറ്റ്സ് 160 കോടി രൂപയ്‍ക്കാണ് വിറ്റുപോയത് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അതിനുപുറമേ തിയറ്ററിക്കല്‍ റൈറ്റ്സ് ഇനത്തില്‍ 180 കോടി രൂപയും ലഭിച്ചു.
ഏറെക്കാലത്തിന് ശേഷം കോമഡി ഴോണറിലേക്ക് പ്രഭാസ് തിരിച്ചെത്തുന്ന ചിത്രം കൂടിയാണ് ദ രാജാ സാബ്. ആക്ഷൻ ഹൊറര്‍ കോമഡി ഴോണറിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. മലയാളികളുടെ പ്രിയപ്പെട്ട തെന്നിന്ത്യൻ താരം മാളവിക മോഹനനാണ് ദ രാജാ സാബിലെ നായിക. സഞ്‍ജയ് ദത്ത്, ബൊമൻ ഇറാനി, നിധി അഗര്‍വാള്‍, റിദ്ധി കുമാര്‍, സറീന വഹാബ്, സമുദ്രക്കനി, വെന്നേലെ കിഷോര്‍, ബ്രഹ്‍മാനന്ദൻ, വിടിവി ഗണേഷ്, സത്യ തുടങ്ങിയവരും ചിത്രത്തില്‍ കഥാപാത്രങ്ങളായി ഉണ്ട്.