
പൊങ്കാല എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഏ. ബി. ബിനിൽ തമിഴിലേക്ക്. പോർമുഖം എന്ന ചിത്രമാണ് ബിനിൽ സംവിധാനം ചെയ്യുന്നത്. വടിവേലുവാണ്ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. എ മണി ലാൻ്റ്, ഗോൾഡ് പ്രൊഡക്ഷൻസാണ് ഈ ചിത്രം നിർമ്മിക്കുന്നത്. പൂർണ്ണമായും കോടതി പശ്ചാത്തലത്തിലൂട അവതരിപ്പിക്കുന്ന ഒരു ത്രില്ലർ സിനിമയാണിത്.
കോർട്ട്റൂം ഡ്രാമ എന്ന് ഈ ചിത്രത്തെ വിശേഷിപ്പിക്കാം. സത്യസന്ധനും ധൈര്യശാലിയുമായ ഒരു പബ്ലിക്ക് പ്രോസിക്ക്യൂട്ടറുടെ കഥാപാത്രത്തെയാണ് വടിവേലു ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. രാഷ്ട്രീയ പശ്ചാത്തലമുള്ള ഒരു കൊലക്കേസിൽ അധികാരത്തിൻ്റെ സമ്മർദ്ദങ്ങൾക്കിടയിൽ നിന്നും നീതി നിലനിർത്താൻ ശ്രമിക്കുന്ന ഒരു അഭിഭാഷകൻ്റെ കഥയാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. മറ്റ് അഭിനേതാക്കളുടേയും, അണിയറ പ്രവർത്തകരുടേയും നിർണ്ണയം പൂർത്തിയായി വരുന്നു ഏപ്രിൽ ആദ്യവാരത്തിൽ ചെന്നൈയിൽ ഈ ചിത്രത്തിൻ്റെ ചിത്രീകരണം ആരംഭിക്കുന്നു. വാഴൂർ ജോസ്.