പെപ്പെ നായകനായെത്തുന്ന ‘പൂവന്‍’ ഫസ്റ്റ് ലുക്ക്

','

' ); } ?>

ആന്റണി വര്‍ഗീസ് കേന്ദ്ര കഥാപാത്രമായി എത്തുന്ന ‘പൂവന്‍’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്. കഴിഞ്ഞ കുറച്ച് കാലങ്ങളായി ആക്ഷന്‍ കഥാപാത്രങ്ങള്‍ മാത്രം കൈകാര്യം ചെയ്യുന്ന ആന്റണിയുടെ, വ്യത്യസ്തമായൊരു കഥാപാത്രമാകും ചിത്രത്തിലേതെന്നാണ് പോസ്റ്റര്‍ നല്‍കുന്ന സൂചന. സൂപ്പര്‍ ശരണ്യയിലെ അജിത് മേനോനെ അവതരിപ്പിച്ച് കയ്യടി നേടിയ വിനീത് വാസുദേവനാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.

സൂപ്പര്‍ ശരണ്യക്ക് ശേഷം ഷെബിന്‍ ബക്കര്‍ പ്രൊഡക്ഷന്‍സും സ്റ്റക്ക് കൗവ്സ് പ്രൊഡക്ഷന്‍സും സംയുക്തമായി നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണിത്. വരുണ്‍ ധാരയാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത്. വിനീത് വാസുദേവന്‍, അഖില ഭാര്‍ഗ്ഗവന്‍ എന്നിവര്‍ ‘പൂവനില്‍’ പ്രധാന കഥാപാത്രങ്ങളാകുന്നുണ്ട്. മണിയന്‍ പിള്ള രാജു, വിനീത് വിശ്വം, സജിന്‍ ചെറുകയില്‍, അനിഷ്മ, റിങ്കു, സംവിധായകനും നിര്‍മ്മാതാവുമായ ഗിരീഷ് എഡി എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

സുഹൈല്‍ കോയയുടെ വരികള്‍ക്ക് മിഥുന്‍ മുകുന്ദനാണ് ഈണം പകര്‍ന്നിരിക്കുന്നത്. മമ്മൂട്ടി ചിത്രമായ റോഷാക്കിലും മിഥുന്‍ മുകുന്ദന്‍ സംഗീതം ചെയ്യുന്നുണ്ട്. സജിത്ത് പുരുഷന്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്.

ചിത്രസംയോജനം: ആകാശ് ജോസഫ് വര്‍ഗീസ്, കലാസംവിധാനം: സാബു മോഹന്‍, കോസ്സ്യും ഡിസൈന്‍: ധന്യാ ബാലകൃഷ്ണന്‍, മേക്കപ്പ്: സിനൂപ് രാജ്, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍: സുഹൈല്‍ എം, അസ്സോസ്സിയേറ്റ് ഡയറക്ടേര്‍സ്: വിഷ്ണു ദേവന്‍, സനത്ത് ശിവരാജ്; സംവിധാന സഹായികള്‍: റിസ് തോമസ്, അര്‍ജുന്‍ കെ. കിരണ്‍ ജോസി, ഫിനാന്‍സ് കണ്‍ട്രോളര്‍: ഉദയന്‍ കപ്രശ്ശേരി, പ്രൊഡക്ഷന്‍ മാനേജേഴ്സ്: എബി കോടിയാട്ട്, മനു ഗ്രിഗറി; പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്: രാജേഷ് മേനോന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: അലക്സ് ഇ. കുര്യന്‍, സ്റ്റില്‍സ്: ആദര്‍ശ് സദാനന്ദന്‍, സൗണ്ട് ഡിസൈന്‍: ശങ്കരന്‍ എ എസ്, കെ സി സിദ്ധാര്‍ത്ഥന്‍, അസോസിയേറ്റ് ക്യാമറാമാന്‍: ക്ലിന്റോ ആന്റണി, ഡിസൈന്‍സ്: യെല്ലോ ടൂത്ത്‌സ്, പി.ആര്‍.ഒ: വാഴൂര്‍ ജോസ്, മാര്‍ക്കറ്റിംഗ്: ഹെയിന്‍സ്.