നടന്‍ വിജയ്‌യുടെ പേരില്‍ അച്ഛന്‍ എസ് എ ചന്ദ്രശേഖരന്‍ പാര്‍ട്ടി പ്രഖ്യാപിച്ചു.എന്നാല്‍ പാര്‍ട്ടിയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും തന്റെ പേരോ ചിത്രമോ ഇതിന് വേണ്ടി ഉപയോഗിക്കാന്‍ ആകില്ലെന്ന് നടന്‍ വിജയ് വ്യക്തമാക്കി.അച്ഛന്‍ തുടങ്ങിയ പാര്‍ട്ടി എന്ന കാരണത്താല്‍ തന്റെ ആരാധകര്‍ ആരും ആ പാര്‍ട്ടിയില്‍ അംഗത്വമെടുക്കരുതെന്നും താരം ആവശ്യപ്പെട്ടു.
അഖിലേന്ത്യാ ദളപതി വിജയ് മക്കള്‍ ഇയക്കം എന്ന പേരില്‍ ഒരു ഫാന്‍സ് സംഘടന റജിസ്റ്റര്‍ ചെയ്യാന്‍ വിജയുടെ ലീഗല്‍ പ്രതിനിധികള്‍ നേരത്തെ തിരഞ്ഞെടുപ്പ് കമ്മിഷന് അപേക്ഷ നല്‍കിയിരുന്നു. വിജയുടെ അച്ഛനും സംവിധായകനുമായ എസ്.എ.ചന്ദ്രശേഖറിനെ സംഘടനയുടെ ജനറല്‍ സെക്രട്ടറിയായും അമ്മ ശോഭയെ ട്രഷററായും അപേക്ഷയില്‍ ചേര്‍ത്തിട്ടുള്ളതായുമുള്ള വിവരങ്ങള്‍ പുറത്തു വന്നിരുന്നു. നിലവില്‍ വിജയ് ഫാന്‍സ് അസോസിയേഷനുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതു അച്ഛന്‍ ചന്ദ്രശേഖറാണ്.