
ടിനി ടോം കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പോലീസ് ഡേ എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രയിലർ പുറത്തുവിട്ടു. ചിത്രം ജൂൺ 6 ന് പ്രദർശനത്തിനെത്തും. ഒരു ക്രൈം ഇൻവെസ്റ്റിഗേഷൻ മോഡിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സന്തോഷ് മോഹൻ പാലോടാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ഉന്നതനായ ഒരു പൊലീസ് ഉദ്യോഗസ്ഥൻ്റെ മരണമാണ് ചിത്രത്തിലൂടെ ഏറെ ഉദ്വേഗവും, സസ്പെൻസും നൽകി അവതരിപ്പിക്കുന്നത്. ഈ ചിത്രത്തിലൂടെ ടിനി ടോമിനെ ഇതുവരെ കാണാത്ത വേഷത്തിൽ പ്രേക്ഷകർക്ക് കാണാൻ സാധിക്കും.
നർമ്മ സ്വഭാവമുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ചു പോന്നിരുന്ന ടിനി ടോം മികച്ച ഒരു പൊലീസ് കഥാപത്രത്തിലൂടെ തൻ്റെ ഇമേജ് തന്നെ മാറ്റിമറിക്കുകയാണ് ഈ ചിത്രത്തിലൂടെ.
സദാനന്ദ സിനിമയുടെ ബാനറിൽ സജു വൈദ്യർ, ഷാജി മാറഞ്ചൽ, ലീലാകുമാരി എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്. കോ – പ്രൊഡ്യൂസർ – സുകുമാർ.ജി. ഹരീഷ് കണാരൻ, ധർമ്മജൻ ബോൾഗാട്ടി, നന്ദു, അൻസിബ , ശ്രീധന്യ, എന്നിവരും ഏതാനും പുതുമുഖങ്ങളും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. തിരക്കഥ – മനോജ്.ഐ. ജി. ഗാനങ്ങൾ – രാജീവ് ആലുങ്കൽ, ജോസ് മോത്ത. ബിജു ജോസ്. സംഗീതം – റോണി റാഫേൽ,ഡിനുമോഹൻ. ഛായാഗ്രഹണം – ഇന്ദ്രജിത്ത്. എസ്. എഡിറ്റിംഗ് – രാകേഷ് അശോക. കലാസംവിധാനം – രാജുചെമ്മണ്ണിൽ. മേക്കപ്പ് – ഷാമി. കോസ്റ്റ്യും – ഡിസൈൻ – റാണാപ്രതാപ്. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ രതീഷ് നെടുമങ്ങാട്. പ്രൊഡക്ഷൻ കൺട്രോളർ – രാജീവ് കുടപ്പനക്കുന്ന്. വാഴൂർ ജോസ്