ചെന്നൈ: പ്രഭുദേവ നായകനാവുന്ന പൊയ്ക്കാല്‍ കുതിരൈ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. സന്തോഷ് പി ജയകുമാര്‍ സംവിധാനം ചെയ്ത് മിനി സ്റ്റുഡിയോ നിര്‍മ്മിച്ച ഈ പോസ്റ്റര്‍ സിനിമാ പ്രേമികള്‍ക്കിടയില്‍ തല്‍ക്ഷണം തന്നെ ഹിറ്റായി. ഒരു ചെറിയ കുട്ടിയെ എടുത്ത് വലിയ് സ്പാനറുമായി പൊയ്ക്കാലില്‍ നില്‍ക്കുന്ന പ്രഭുദേവയാണ് പോസ്റ്ററിലുള്ളത്. ‘ചിത്രം ഒരു വൈകാരിക ആക്ഷന്‍ ചിത്രമാണ്. ഞാന്‍ എപ്പോഴും വ്യത്യസ്തമായ എന്തെങ്കിലും ചെയ്യാന്‍ ആഗ്രഹിക്കുന്നു, എന്റെ സംവിധാനത്തിലിറങ്ങിയ മുന്‍ ചിത്രങ്ങളായ ഹര ഹര മഹാദേവ് കി അല്ലെങ്കില്‍ ഗജിന്‍കാന്തുമായി താരതമ്യം ചെയ്യുമ്പോള്‍ പൊയ്ക്കാല്‍ കുതിരൈയുടെ തിരക്കഥ പ്രേക്ഷകര്‍ക്ക് മറ്റൊരു വ്യത്യസ്ത അനുഭവമായിരിക്കും സമ്മാനിക്കുകയെന്ന് സംവിധായകന്‍ പറഞ്ഞു. പോസ്റ്ററില്‍ നിങ്ങള്‍ കാണുന്ന കൃത്രിമ കാല്‍ എന്നാണ് പൊയ്ക്കാല്‍ കുതിരൈ എന്ന തലക്കെട്ട് കൊണ്ട് സൂചിപ്പിക്കുന്നതെന്നും ‘സന്തോഷ് ഡി ടി പറഞ്ഞു.
ചിത്രീകരണത്തിന് മുമ്പ് പ്രഭുദേവ പ്രോസ്‌റ്റെറ്റിക്‌സ് കാലുപയോഗിച്ച് അഭിനയിക്കാന്‍ ശീലമാക്കാന്‍ സ്വയം പരിശീലിച്ചതായി സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു. ‘പ്രോസ്െതറ്റിക്‌സ് കാല്‍ സ്വന്തം കാലില്‍ ഘടിപ്പിക്കുകയും മണിക്കൂറുകളോളം പ്രകടനം തുടരുകയും ചെയ്യുന്നത് എളുപ്പമുള്ള കാര്യമല്ല. അദ്ദേഹത്തിന്റെ സഹകരണത്തോടെ ഞങ്ങള്‍ക്ക് അത് ഭംഗിയായി തന്നെ ഷൂട്ട് ചെയ്യാന്‍ കഴിഞ്ഞു, ‘അദ്ദേഹം തുറന്നു പറഞ്ഞു.
ചലച്ചിത്ര വ്യവസായങ്ങളില്‍ ഉടനീളം ബ്ലോക്ക്ബസ്റ്ററുകള്‍ അവതരിപ്പിച്ച പ്രഭുദേവയെ സംവിധാനം ചെയ്തുകൊണ്ട് സന്തോഷ് പറഞ്ഞു, ‘താന്‍ ഒരു വലിയ താരമാണെന്നും രാജ്യത്തെ വലിയ താരങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുള്ള ആളാണെന്നുമുള്ള പ്രതിച്ഛായ തെല്ലുപോലുംഇല്ലാതെയാണ് അദ്ദേഹം ചിത്രത്തിന്റെ ഭാഗമായത്. പ്രഭുദേവയുടെ വിനയമാണ് അദ്ദേഹത്തെ ഇന്നത്തെ താരമാക്കിയത്, ‘സന്തോഷ് പറഞ്ഞു. പൊയ്ക്കാല്‍ കുതിരൈയില്‍ വരലക്ഷ്മി ശരത്കുമാറും റൈസ വില്‍സണും നായികമാരായി അഭിനയിക്കുന്നു. ഡി ഇമ്മന്‍ ആണ്‌സംഗീതം നല്‍കുന്നത്.