
കവിയും ഗാനരചയിതാവുമായ ചുനക്കര രാമന്‍കുട്ടി അന്തരിച്ചു. 84 വയസായിരുന്നു സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
ആകാശവാണിയിലെ ലളിതഗാനങ്ങളിലൂടെ ശ്രദ്ധേയനായിരുന്നു അദ്ദേഹം . വിവിധ നാടക സമിതികള്‍ക്കായി നൂറുകണക്കിന് ഗാനങ്ങള്‍ എഴുതി. നിരവധി സിനിമാ ഗാനങ്ങള്‍ക്കും വരികളെഴുതിട്ടുണ്ട്.75ഓളം സിനിമകൾക്കായി 200ലധികം ഗാനങ്ങൾ രചിച്ചിട്ടുണ്ട്. 1978 ൽ ആശ്രമം എന്ന ചിത്രത്തിലെ അപ്സരകന്യക എന്ന ഗാനം എഴുതിക്കൊണ്ടാണ് സിനിമാരംഗത്തെത്തുന്നത്. ആകാശവാണിക്കുവേണ്ടിയും നാടകങ്ങൾ എഴുതുകയും പുരസ്കാരങ്ങൾ നേടുകയും ചെയ്തു.