സ്ത്രീ സംരക്ഷണത്തിനും പ്രകൃതി സംരക്ഷണത്തിനും ഊന്നല്‍ നല്‍കിക്കൊണ്ട് ഒരുക്കിയ പിപ്പലാന്ത്രി എന്ന ചിത്രത്തിലെ ആദ്യം ഗാനം റിലീസ് ചെയ്തു. ‘വാനം മേലെ കാറ്റ്’ എന്നു തുടങ്ങുന്ന ഗാനം യേശുദാസാണ് ആലപിച്ചിരിക്കുന്നത്. ഗാനഗന്ധര്‍വ്വന്റെ അനശ്വര ഗാനങ്ങളുടെ ശ്രേണിയിലേക്ക് മറ്റൊരു മനോഹര ഗാനം കൂടി എഴുതിച്ചേര്‍ക്കപ്പെട്ടിരിക്കുന്നുവെന്നാണ് പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നത്.
ജോയ്സ് തോന്നിയാമലയുടെ വരികള്‍ക്ക് ഷാന്റി ആന്റണി അങ്കമാലിയാണ് സംഗീതം നല്‍കിയിരിക്കുന്നത്. 170 ഓളം ആല്‍ബം ഗാനങ്ങള്‍ക്ക് സംഗീതസംവിധാനം നിര്‍വഹിച്ചിട്ടുള്ള ഷാന്റി ആന്റണി ഇതാദ്യമായാണ് ഒരു സിനിമയ്ക്ക് സംഗീതസംവിധാനം നിര്‍വഹിക്കുന്നത്.