പേട്ടയെത്തുന്നു പൊങ്കലിന്…പോസ്റ്റര്‍ കാണാം…

','

' ); } ?>

രജനി കാന്തും സിമ്രാനും ഒന്നിക്കുന്ന ചിത്രം പേട്ടയുടെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. രജനിയും സിമ്രാനും വേറിട്ട ലുക്കുകളില്‍ പ്രത്യക്ഷപ്പെടുന്ന പോസ്റ്ററാണ് പുറത്തിറങ്ങിയത്. കാര്‍ത്തിക് സുബരാജാണ് ചിത്രത്തിന്റെ കഥയും സംവിധാനവും ചെയ്യുന്നത്. ചിത്രത്തിന്റെ പോസ്റ്റര്‍ അദ്ദേഹം തന്റെ ട്വിറ്റര്‍ പേജിലൂടെ പങ്കുവെക്കുകയായിരുന്നു.

ഈയിടെ പുറത്തിറങ്ങിയ തമിഴ് റൊമാന്റിക് ചിത്രമായ 96ലെ നടീനടന്മാരായ തൃഷയും വിജയ് സേതുപതിയും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. സണ്‍ പിക്‌ചേഴ്‌സിന്റെ കീഴിലാണ് ചിത്രം പുറത്തിറങ്ങുന്നത്. 2019 പൊങ്കലിന് തിയ്യേറ്ററുകളിലെത്തുന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ ‘പേട്ടപൊങ്കല്‍’ എന്ന
ഹാഷ് ടാഗില്‍ ഇന്റര്‍നെറ്റില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.

പുതിയ പോസ്റ്റര്‍ കാണാം….