രജനീകാന്തിന്റെ ‘പേട്ട’യുടെ മലയാളത്തിലെ വിതരണാവകാശം സ്വന്തമാക്കി പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്. രജനീകാന്ത്, വിജയ് സേതുപതി, സിമ്രാന്, തൃഷ, ശശികുമാര്‍,നവാസുദ്ദീന്‍ സിദ്ദിഖീ, ബോബി സിംഹ എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന പേട്ട കാര്‍ത്തിക് സുബരാജാണ് സംവിധാനം ചെയ്തത്. മലയാളത്തിന്റെ പ്രിയനടന് മണികണ്ഠന് ആചാരിയും ചിത്രത്തില്‍ വേഷമിടുന്നുണ്ട്. ചിത്രം ജനുവരി 10 ന് പൊങ്കല്‍ ദിനത്തിലാണ് തിയേറ്ററുകളിലെത്തുന്നത്. കേരളത്തില്‍ മാത്രം 200 ല്‍ ഏറെ സ്ക്രീനുകളാണ് ചിത്രത്തിനുള്ളത്. പൃഥ്വിരാജ് തന്നെയാണ് ഇക്കാര്യം ഒഫീഷ്യല്‍ പേജിലൂടെ ഔദ്യോഗികമായി അറിയിച്ചത്.
നേരത്തെ ആരാധകര്‍ക്കായി ഒരു സര്‍പ്രൈസ് അനൗണ്‍സ്മെന്റ് കാത്തിരിപ്പുണ്ടെന്നും അപ്രതീക്ഷിതമായ ആ സര്‍പ്രൈസിന് വേണ്ടി കാത്തിരിക്കൂ എന്ന് പൃഥ്വി ഫേസ്ബുക്ക് ലൈവിലൂടെ അറിയിച്ചിരുന്നു. എന്നാല്‍ പൃഥ്വിയുടെ പുതിയ പ്രൊജക്റ്റുകളുടെ പ്രഖ്യാപനവും ‘ലൂസിഫര്‍’, ‘നയന്‍’ ചിത്രങ്ങളുടെ ട്രെയിലറുകളോ ആവും സര്‍പ്രൈസ് എന്ന പ്രതീക്ഷിച്ച ആരാധകരെ ഈ വാര്‍ത്ത നിരാശരാക്കുന്നതായിരുന്നു. ഇതിനാണോ ഇത്രയും അമിത പ്രതീക്ഷ കൊടുത്തത് എന്നായിരുന്നു പലരുടെയും ചോദ്യം. 2019ലെ അവസാന തമാശയെന്ന് പറഞ്ഞ് പരിഹസിക്കുന്നവരും ഇക്കൂട്ടത്തിലൂണ്ട്.