ദേശീയ അവാര്‍ഡ് ജേതാവ് റാം ഒരുക്കിയ മമ്മൂട്ടി ചിത്രം പേരന്‍പ് തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. മാനസിക വൈകല്യമുള്ള പാപ്പയും അവളുടെ അച്ഛന്‍ അമുദവനും തമ്മിലുള്ള ബന്ധത്തിന്റെ കഥയാണ് ‘പേരന്‍പ്’ പറയുന്നത്. അമുദവനായി മമ്മൂട്ടി എത്തുമ്പോള്‍ പാപ്പയാവുന്നത് സാധനയാണ്. മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലെ വ്യത്യസ്തമായ അടയാളപ്പെടുത്തലാവും പേരന്‍പ് എന്ന് വിലയിരുത്തപ്പെടുന്നു. അഞ്ജലി, സമുദ്രക്കനി എന്നിവര്‍ക്കൊപ്പം ട്രാന്‍സ്‌ജെന്‍ഡറായ അഞ്ജലി അമീറും പ്രധാന വേഷത്തിലുണ്ട്. ഒപ്പം മലയാളത്തില്‍നിന്ന് സിദ്ദിഖും സുരാജ് വെഞ്ഞാറമൂടും ഉണ്ട്. ഇളയരാജയുടെ മകനും പ്രശസ്ത സംഗീത സംവിധായകനുമായ യുവന്‍ ശങ്കര്‍ രാജയാണ് സംഗീതമൊരുക്കിയത്. തേനി ഈശ്വര്‍ ക്യാമറയും സൂര്യ പ്രഥമന്‍ എഡിറ്റിങ്ങും നിര്‍വഹിച്ചു. എ.എല്‍ തേനപ്പനാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്.
കണ്ണീരോടെ പേരന്‍പ് കണ്ടിറങ്ങിയ പ്രേക്ഷകര്‍
','' );
}
?>