പേളിയുടെയും ശ്രീനിഷിന്റെയും’പേളിഷ്’ വീഡിയോ കാണാം

','

' ); } ?>

പ്രേക്ഷകരുടെ ഇഷ്ടജോഡികളാണ് പേളിയും ശ്രീനിഷും. ഇരുവരുടേയും വിവാഹത്തിനായാണ്‌
ആരാധകര്‍ ഇപ്പോള്‍ കാത്തിരിക്കുന്നത്. ഇപ്പോഴിതാ ഇരുവരും വീണ്ടും ഒന്നിച്ചെത്തുന്ന
പേളിഷ് എന്ന പേരിലുള്ള സംഗീത ആല്‍ബം പുറത്തിറക്കിയിരിക്കുകയാണ് പേളി.  ആല്‍ബം ഇതിനകം തന്നെ വൈറലായി കഴിഞ്ഞു.ശരത് ഡേവിസാണ് സംഗീത ആല്‍ബം സംവിധാനം ചെയ്തത്.  പേളി മാണിയും ജെസിന്‍ ജോര്‍ജ്ജും ചേര്‍ന്നാണ് പാട്ട് പാടിയിരിക്കുന്നത്.പേളിയും ശ്രദ്ധ ഡേവിസും എഴുതിയ വരികള്‍ക്ക് ജെസിന്‍ ജോര്‍ജ്ജ് സംഗീതം നല്‍കുന്നു. ക്ലിന്‍ സോമന്‍ ക്യാമറയും, അജയ് ദേവലോക എഡിറ്റിംഗും കൈകാര്യം ചെയ്തിരിക്കുന്നു. പേളി പ്രൊഡക്ഷന്‍സാണ് ആല്‍ബം നിര്‍മ്മിച്ചിരിക്കുന്നത്.