പട്ടം സിനിമയിലെ സഹപ്പ്രവര്‍ത്തകനെതിരെ പരാതിയുമായി യുവതി രംഗത്ത്…

','

' ); } ?>

അഭിനയ രംഗത്തെ മീ ടു വിവാദങ്ങള്‍ തുടര്‍ന്ന് കൊണ്ടിരിക്കെ തന്റെ സഹപ്പ്രവര്‍ത്തകനെതിരെ രംഗത്തെത്തിയിരിക്കുകയാണ് ആര്യ ഉദയന്‍ എന്ന യുവതി. പട്ടം എന്ന സിനിമയുടെ ഓഡീഷന് പങ്കെടുക്കാനായി പോയ ആര്യയോട് സിനിമയിലെ ലിറിസിസ്റ്റായ ശ്രീജിത്ത് മോശമായ രീതിയില്‍ മെസേജ് ചെയ്‌തെന്നും ഡയറക്ടര്‍ തന്റെ വേഷം കൃത്യമായ കാരണങ്ങളില്ലാതെ നിഷേധിച്ചെന്നുമാണ് യുവതിയുടെ പരാതി. ഇതിനെപറ്റി പിന്നീട് ഡയറക്ടറോട് സംസാരിച്ചപ്പോള്‍ തന്നോട് അപമര്യാതെയോടെ പെരുമാറുകയും ചെയ്തു.

 

ഇന്നലെ നടന്ന ചിത്രത്തിന്റെ ആക്ടിങ്ങ് വര്‍ക്ക് ഷോപ്പിനായി പോയതായിരുന്നു യുവതി. എന്നാല്‍ അഭിനയം എന്ന വ്യാജേന കുറച്ച് പേരെ നിര്‍ത്തി ടാസ്‌കുകള്‍ തരുകയായിരുന്നു. പ്രത്യേകം ചിലരെ കൊണ്ട് ഇത് ചെയ്യിപ്പിക്കുകയും ചെയ്തു. തനിക്ക് പറഞ്ഞ് വെച്ചിരുന്ന വേഷം മറ്റുള്ളവര്‍ക്ക് കൊടുത്തതിനേക്കുറിച്ച് ഡയറക്ടറോട് പേഴ്‌സണലായി സംസാരിച്ചപ്പോള്‍ തന്നോട് ‘വേണമെങ്കില്‍ ചെയ്തിട്ട് പോ’ എന്നാണ് സംവിധായകന്‍ പറഞ്ഞത്. പിന്നീട് എല്ലാവരുടെയും മുമ്പില്‍ വെച്ച് സംസാരിച്ചപ്പോള്‍ ഭീക്ഷണിപ്പെടുത്തുകയും ചെയ്തു എന്നാണ് യുവതി പരാതി. സിനിമയില്‍ നായക വേഷം ചെയ്യാനെത്തിയ വ്യക്തി പോലും വേഷം വേണ്ടെന്ന് വെച്ച് പോകുകയായിരുന്നെന്ന് ആര്യ പറയുന്നു. തന്റെ ഫെയ്‌സ് ബുക്ക് പേജിലൂടെയാണ് ആര്യ മേസ്സേജ് പങ്കുവെച്ചിരിക്കുന്നത്. ഇന്നലെ തന്നെ ലൈവില്‍ വന്ന് എല്ലാം പറയണമെന്നുണ്ടായിരുന്നെന്നും എന്നാല്‍ സാധിക്കാത്തതിനാലാണ് ഈ പോസ്റ്റ് എന്നുമാണ് ആര്യ പറയുന്നത്.

പോസ്റ്റിന്റെ പൂര്‍ണ രൂപം താഴെ…..