മമ്മൂട്ടിയുടെ വ്യത്യസ്ഥ വേഷവുമായി ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റാനൊരുങ്ങുകയാണ് പതിനെട്ടാം പടി എന്ന ചിത്രം. ആദ്യ പോസ്റ്ററുകളിലെ മമ്മൂട്ടിയുടെ വ്യത്യസ്ഥ ഗെറ്റപ്പുമായി ഏറെ ശ്രദ്ധയാകര്‍ഷിച്ച ചിത്രത്തിന്റെ ട്രെയ്‌ലര്‍ ജൂണ്‍ 28ാം തീയതി പുറത്തിറങ്ങും. തിരക്കഥാകൃത്തും, നടനുമായ ശങ്കര്‍ രാമകൃഷ്ണന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റി പ്രൊഫസറായ ജോണ്‍ എബ്രഹാം പാലക്കല്‍ എന്ന കഥാപാത്രമായാണ് മമ്മൂട്ടിയെത്തുന്നത്. പൃഥ്വിരാജ്, ഉണ്ണി മുകുന്ദന്‍, ആര്യ, രാജീവ് പിള്ള എന്നിവരും അതിഥി താരങ്ങളായി ചിത്രത്തില്‍ എത്തുന്നുണ്ട്. ജൂലൈ 5ന് ചിത്രം തിയേറ്ററുകളിലെത്തും.
15 തിയേറ്റര്‍ ആര്‍ട്ടിസ്റ്റുകള്‍ ഉള്‍പ്പെടെ 65 പുതുമുഖ അഭിനേതാക്കളുണ്ട് പതിനെട്ടാം പടിയില്‍. അപേക്ഷ അയച്ച 18,000 പേരില്‍ നിന്ന് ഓഡിഷനും ഏഴ് ദിവസത്തെ ക്യാമ്പും വഴിയാണ് 65 പേരെ തെരഞ്ഞെടുത്തത്. ഇവരെക്കൂടാതെ അഹാന കൃഷ്ണകുമാര്‍, മണിയന്‍പിള്ള രാജു, സുരാജ് വെഞ്ഞാറമ്മൂട്, പ്രിയാമണി, ലാലു അലക്സ്, നന്ദു, മനോജ് കെ ജയന്‍, മാലാ പാര്‍വ്വതി എന്നിങ്ങനെ ഒരു താരനിരയും ചിത്രത്തില്‍ കഥാപാത്രങ്ങളാവുന്നുണ്ട്.
ഓഗസ്റ്റ് സിനിമാസ് നിര്‍മ്മിക്കുന്ന സിനിമയ്ക്ക് പ്രമുഖ ആക്ഷന്‍ കൊറിയോഗ്രാഫര്‍ കെച്ച കെംബഡികെയും സുപ്രീം സുന്ദറും ചേര്‍ന്നാണ് സംഘട്ടനമൊരുക്കുന്നത്. സുധീപ് എളമനാണ് ഛായാഗ്രഹണം. നവാഗതനായ പ്രശാന്താണ് സംഗീതം പകര്‍ന്നിരിക്കുന്നത്. ഷഹബാസ് അമന്‍, നകുല്‍, ഹരിചരണ്‍, എന്നിവര്‍ ചേര്‍ന്നാണ് ഗാനങ്ങളാലപിച്ചിരിക്കുന്നത്. എഡിറ്റിംഗ് ഭുവന്‍ ശ്രീനിവാസ്. തിരുവനന്തപുരം, എറണാകുളം, വാഗമണ്‍, ആതിരപ്പള്ളി, ആലപ്പുഴ എന്നിവിടങ്ങളിലായി അഞ്ച് ഷെഡ്യൂളുകളിലായിരുന്നു ചിത്രീകരണം.