നടി പാര്‍വതി തിരുവോത്തിനെ അനുകൂലിച്ച് ഹരീഷ് പേരടി. ഒരു കെട്ട കാലത്തിന്റെ പ്രതീക്ഷയാണ് പാര്‍വ്വതി. ഞാനടക്കമുള്ള പുരുഷ സമൂഹത്തിന്റെ ചൂണ്ടുപലകയാണ് പാര്‍വ്വതിയെന്നും ഹരീഷ് പേരടി ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെ വ്യക്തമാക്കി. കര്‍ഷക സമരത്തിന് പൂര്‍ണ്ണ പിന്തുണയുണ്ടെന്ന് പാര്‍വതി നേരത്തെ അഭിമുഖങ്ങളിലൂടെ വ്യക്തമാക്കിയിരുന്നു. കൂടാതെ താര സംഘടനയായ അമ്മയുടെ ആസ്ഥാന മന്ദിര ഉദ്ഘാടന ചടങ്ങില്‍ ഭരണ സമിതിയിലെ വനിതാ താരങ്ങളെ ഇരുത്തിയില്ലെന്ന ആരോപണത്തില്‍ പാര്‍വതി വിമര്‍ശനം ഉന്നയിച്ചിരുന്നു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണ രൂപം
ആരാണ് പാര്‍വ്വതി?…ധൈര്യമാണ് പാര്‍വ്വതി…സമരമാണ് പാര്‍വ്വതി..ഞാനടക്കമുള്ള പുരുഷ സമൂഹത്തിന്റെ ചൂണ്ടുപലകയാണ് പാര്‍വ്വതി…തിരത്തലുകള്‍ക്ക് തയ്യാറാവാന്‍ മനസ്സുള്ളവര്‍ക്ക് അദ്ധ്യാപികയാണ് പാര്‍വ്വതി..അഭിപ്രായ വിത്യാസങ്ങള്‍ നിലനിര്‍ത്തികൊണ്ട്തന്നെ വീണ്ടും വീണ്ടും ബന്ധപ്പെടാവുന്ന പുതിയ കാലത്തിന്റെ സാംസ്‌കാരിക മുഖമാണ് പാര്‍വ്വതി..ഒരു കെട്ട കാലത്തിന്റെ പ്രതീക്ഷയാണ് പാര്‍വ്വതി..പാര്‍വ്വതി അടിമുടി രാഷ്ട്രീയമാണ്…