നാല് വയസുള്ളപ്പോള്‍ പീഡിപ്പിക്കപ്പെട്ടുവെന്ന് ചലച്ചിത്രതാരം പാര്‍വതി. പതിനേഴ് വര്‍ഷങ്ങള്‍ക്കുശേഷം മാത്രമാണ് അന്ന് എന്താണ് സംഭവിച്ചതെന്ന് മനസിലായത്. വീണ്ടും പന്ത്രണ്ട് വര്‍ഷത്തിലേറെയെടുത്തു അക്കാര്യം പുറത്തുപറയാന്‍ എന്നും പാര്‍വതി പറഞ്ഞു. അതിജീവിക്കുക എന്നത് ശാരീരികമായി മാത്രം സംഭവിക്കേണ്ട ഒന്നല്ല. മാനസികമായും അതിജീവിക്കേണ്ടതുണ്ട്. അതിജീവിച്ചവളാണെന്ന് എന്നെത്തന്നെ എല്ലാ ദിവസവും ഓര്‍പ്പിക്കേണ്ടതുണ്ട്. പാര്‍വതി പറഞ്ഞു.
മുംബൈയില്‍ നടക്കുന്ന മിയാമി ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പാര്‍വതി. മീടൂ ആരോപണത്തില്‍ ഉള്‍പ്പെട്ട താരങ്ങള്‍ ഉള്‍പ്പെട്ട ചിത്രങ്ങള്‍ മേളയില്‍നിന്ന് ഒഴിവാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് പാര്‍വതിയും തനിക്കുണ്ടായ ദുരനുഭവം പങ്കുവച്ചത്.