മികച്ച പ്രതികരണങ്ങളുമായി ‘പാവ കഥൈകള്‍ ‘

','

' ); } ?>

തമിഴ് ആന്തോളജി ചിത്രം ‘പാവ കഥൈകളിലെ അഭിനയത്തിന് കാളിദാസിന് അഭിനന്ദനങ്ങളുമായി പ്രേക്ഷകര്‍. ഡിസംബര്‍ 18 നാണ് ചിത്രം നെറ്റ്ഫ്ലിക്സിലൂടെ റിലീസ് ചെയ്തയ്.തമിഴിലെ പ്രശസ്ത സംവിധായകരായ വെട്രിമാരന്‍, ഗൗതം മേനോന്‍, സുധ കൊങ്ങര, വിഘ്‌നേശ് ശിവന്‍ എന്നിവര്‍ ചേര്‍ന്നാണ് ‘പാവ കഥൈകള്‍ ഒരുക്കിയിരിക്കുന്നത്.ഇതില്‍ സുധ കൊങ്കര സംവിധാനം ചെയ്ത തങ്കം എന്ന ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായി എത്തിയിരിക്കുന്നത് കാളിദാസ് ജയറാമാണ്.ചിത്രത്തിലെ താരത്തിന്റെ അഭിനയത്തിന് നിരവധി പേരാണ് അഭിനന്ദനമറിയിച്ചിരിക്കുന്നത്. നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ അഭിനന്ദനങ്ങള്‍ അറിയിച്ച് രംഗത്തെത്തിയിരുന്നു.ട്വിറ്ററില്‍ കാളിദാസിന് അഭിനന്ദനങ്ങളുടെ പ്രവാഹമാണ്. കൂടാതെ നിരവധി ഫേസ്ബുക്ക് സിനിമ ഗ്രൂപ്പുകളിലും താരത്തിന്റെ അഭിനയ മികവിനെയും സംവിധാന മികവിനെ പറ്റിയും കുറിപ്പികുകള്‍ വന്നിട്ടുണ്ട്.