“ബൈസൺ ജാതി പറയുന്ന സിനിമയായത് കൊണ്ട് കാണാൻ പോകരുതെന്ന് പലരും പറഞ്ഞു”; പാ രഞ്ജിത്ത്

','

' ); } ?>

ബൈസൺ ജാതി പറയുന്ന സിനിമയായത് കൊണ്ട് കാണാൻ പോകരുതെന്ന് റിലീസ് സമയത്ത് പലരും പറഞ്ഞിരുന്നുവെന്ന് തുറന്നു പറഞ്ഞ് സംവിധായകൻ പാ രഞ്ജിത്ത്. കൂടാതെ അങ്ങനെ പോയി ഡ്യൂഡ് കണ്ടവര്‍ക്ക് ഡ്രൈവര്‍ കൊടുത്ത പണി തനിക്ക് ഇഷ്ടമായെന്നും രഞ്ജിത്ത് കൂട്ടിച്ചേർത്തു.

”മാരിയുടെ സിനിമ റിലീസാകും മുമ്പ് ഒരുപാട് പേര്‍ എഴുതി, ഈ സിനിമ കാണാന്‍ പോകരുത്, ഇത് തെറ്റായ സിനിമയാണ് എന്നൊക്കെ. ഡ്യൂഡ് എന്നൊരു സിനിമ വരുന്നുണ്ടെന്നും അത് കാണൂവെന്നും അവര്‍ പറഞ്ഞു. ഡ്യൂഡ് സംവിധായകര്‍ അവരെ ശരിക്കും കൊട്ടിവിട്ടു. എനിക്കത് കണ്ടപ്പോള്‍ സന്തോഷം തോന്നി”, പാ രഞ്ജിത്ത് പറഞ്ഞു.

”ഇന്ന് കൊമേഷ്യല്‍ സിനിമയില്‍ സമൂഹത്തിന് സന്ദേശം നല്‍കാനും പ്രേക്ഷകരെ രസിപ്പിക്കാനും സാധിക്കുന്നുണ്ട്. പല പുതിയ സംവിധായകരും വന്നതോടെ തമിഴ് സിനിമയുടെ ഗതി മാറിയിട്ടുണ്ട്. ഇത് നല്ലൊരു നിലയിലേക്ക് തന്നെ സിനിമയെ എത്തിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഇന്ത്യയാകെ ഓടുന്ന തരത്തില്‍ നിരവധി നൂറ് കോടി സിനിമകള്‍ ചെയ്യാന്‍ സാധിക്കുന്നവര്‍ നമ്മുടെ നാട്ടിലുണ്ട്. തീര്‍ച്ചയായും അവരത് നേടിയെടുക്കും”, പാ രഞ്ജിത്ത് കൂട്ടിച്ചേർത്തു.

നേരത്തെ തമിഴ് സിനിമയില്‍ മറ്റ് ഭാഷകളിലേത് പോലെ പാന്‍ ഇന്ത്യന്‍ ഹിറ്റ് സംഭവിക്കാത്തതിന് എല്ലാവരും കുറ്റം പറയുന്നത് താന്‍ അടക്കം മൂന്ന് സംവിധായകരെ ആണെന്നും പാ രഞ്ജിത്ത് പറഞ്ഞിരുന്നു. ദീപാവലി റിലീസായി തിയേറ്ററിലെത്തിയ തമിഴ് ചിത്രങ്ങളാണ് ബൈസണും ഡ്യൂഡും. രണ്ട് സിനിമകളും മികച്ച പ്രതികരണങ്ങളാണ് നേടുന്നത്. ഡ്യൂഡ് പ്രദീപ് രംഗനാഥന്റെ തുടര്‍ച്ചയായ മൂന്നാമത്തെ നൂറ് കോടി ചിത്രമായപ്പോള്‍ ധ്രുവ് വിക്രമിന്റെ ആദ്യ സോളോ ഹിറ്റാണ് ബൈസണ്‍. ജാതിയതയ്‌ക്കെതിരെ സംസാരിക്കുന്ന മാരി സെല്‍വരാജ് ചിത്രമാണ് ബൈസണ്‍. അതേസമയം ദുരഭിമാനകൊലയേക്കുറിച്ചും മറ്റുമാണ് ഡ്യൂഡ് സംസാരിക്കുന്നുണ്ട്.