
മോഹന്‍ലാല്‍ എന്ന നടനെ ആഘോഷിക്കുന്ന ഒരുചിത്രം ഒരുക്കണമെന്ന ആഗ്രഹമുണ്ടെന്ന് തുറന്നു പറഞ്ഞ് നടനും സംവിധായകനുമായ ധ്യാൻ ശ്രീനിവാസൻ. അങ്ങനെ ഒരു ആഗ്രഹത്തെ കുറിച്ച് നിര്‍മാതാവ് വിശാഖ് സുബ്രഹ്‌മണ്യവുമായും, മകൻ പ്രണവുമായും പങ്കുവെച്ചിരുന്നുവെന്നും ധ്യാന്‍ ശ്രീനിവാസൻ പറഞ്ഞു. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.
“ചര്‍ച്ച മാത്രമേ നടക്കുന്നുള്ളൂ. ഞാനും വിശാഖും കഴിഞ്ഞദിവസങ്ങളില്‍ സംസാരിക്കുന്ന സമയത്ത് ആലോചിക്കുന്നത് അങ്ങനെയൊരു സിനിമയാണ്. രുപാട് സിനിമകള്‍ക്കിടയില്‍ സംസാരിച്ചപ്പോള്‍, ഞങ്ങളുടെ കൈയില്‍ ഒരു കഥയുണ്ടായിരുന്നു. കുറേ മുമ്പേ ആലോചിച്ചതാണ്. ആഗ്രഹങ്ങളാണല്ലോ, ആര്‍ക്കാണ് ലാല്‍ സാറിനെവെച്ചും മമ്മൂക്കയെ വെച്ചും സിനിമ ചെയ്യാന്‍ ആഗ്രഹമില്ലാത്തത്.
‘എമ്പുരാനും’ ‘തുടരും’ വരുമ്പോള്‍ തന്നെ, ഒരു ‘ഛോട്ടാ മുംബൈ’ വന്നപ്പോള്‍ വലിയ തോതില്‍ ആഘോഷിക്കപ്പെടുന്നു. മോഹന്‍ലാല്‍ എന്ന നടനെ സെലിബ്രേറ്റ് ചെയ്യുന്നു. നമ്മള്‍ പുറത്ത് ഡാന്‍സ് ചെയ്യുന്നു, അദ്ദേഹം സ്‌ക്രീനില്‍ ഡാന്‍സ്‌ചെയ്യുന്നു. അങ്ങനെ ഒരു സിനിമ വരണം, കാണണം എന്ന് എനിക്കും വിശാഖിനും ആഗ്രഹമുണ്ട്. സുചിത്രാക്കയുടേയും പ്രണവിന്റേയും കൂടെ വിമാനത്തില്‍ പോകുമ്പോള്‍, ഞാനൊരു സംഭവം ആലോചിക്കുന്നുണ്ട് എന്ന് പ്രണവിനോടും പറഞ്ഞു. ധ്യാൻ പറഞ്ഞു.
നടക്കണം എന്നൊന്നും ഒരു നിര്‍ബന്ധവുമില്ല. 10% സാധ്യതയേയുള്ളൂ. പക്ഷേ, ഞാന്‍ ഒരു ശ്രമം നടത്തും. ചിലപ്പോള്‍ ഞാന്‍ പോയി കഥ പറയും. ഇപ്പഴാവണം എന്നൊന്നുമില്ല. എന്റെ ടൈപ്പിലുള്ള ഹ്യൂമര്‍ വേള്‍ഡില്‍ അദ്ദേഹത്തിന്റെ ഡാന്‍സും പാട്ടും അടിപിടിയും മസാലയും… ഇനി അതുംകൂടെ കാണണം എന്ന് ആഗ്രഹമുണ്ട്. ഔട്ട് ആന്‍ഡ് ഔട്ട് ലാല്‍ ഷോ. ധ്യാൻ കൂട്ടി ചേർത്തു.