ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന ഒരു യമണ്ടന്‍ പ്രേമകഥയിലെ രണ്ടാമത്തെ ടീസര്‍ പുറത്തുവിട്ടു. ദുല്‍ഖര്‍ തന്റെ ഒഫീഷ്യല്‍ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ടീസര്‍ പുറത്തുവിട്ടത്. സംഗീത സംവിധായകന്‍ ജോണ്‍സണ്‍ മാസ്റ്റര്‍ക്കുള്ള സമര്‍പ്പണമെന്നാണ് ടീസര്‍ പങ്കുവെച്ച് ദുല്‍ഖര്‍ കുറിച്ചത്.
ബിബിന്‍ ജോര്‍ജ്, വിഷ്ണു ഉണ്ണികൃഷ്ണന്‍ കൂട്ടുകെട്ടില്‍ തിരക്കഥയൊരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ബി.സി നൗഫലാണ്. സംയുക്ത മേനോനും നിഖില വിമലുമാണ് ചിത്രത്തിലെ നായികമാര്‍. സൗബിന്‍ ഷാഹിര്‍, രമേശ് പിഷാരടി, ധര്‍മജന്‍ ബോള്‍ഗാട്ടി, സലിം കുമാര്‍, വിഷ്ണു ഉണ്ണികൃഷ്ണന്‍, തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. ആന്റോ ജോസഫ്, സി ആര്‍ സലിം എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രം ഈ മാസം 25ന് പ്രദര്‍ശനത്തിന് എത്തും.