പുതുമുഖ താരങ്ങളെ ഒരുക്കി തയ്യാറാക്കിയ അഡാറ് ലവിന്റെ വിശേഷങ്ങളുമായി പ്രശസ്ത നിര്‍മ്മാതാവ് ഔസേപ്പച്ചന്‍ സെല്ലുലോയിഡ് മാഗസിന് നല്‍കിയ അഭിമുഖം.
.അഡാറ് ലവിന്റെ വിശേഷങ്ങള്‍….
.അഡാറ് ലവിന്റെ അഞ്ചാമത്തെ ഷെഡ്യൂളാണ് ഇപ്പോള്‍ നടക്കുന്നത്. അവസാന ഷെഡ്യൂള്‍ ആണ്. പത്തു പാട്ടുകളുണ്ട് ഈ സിനിമയില്‍. ആദ്യ ഗാനമായ മാണിക്യമലരായ പൂവി ലോകമാകെ ഹിറ്റായൊരു പാട്ടാണ്. ഇപ്പോള്‍ 80 മില്യണ്‍പ്പേര്‍ കണ്ടു കഴിഞ്ഞു. രണ്ടാമത്തെ ഗാനമായ ഫ്രീക്ക് പെണ്ണെയും ഇപ്പോള്‍ ഹിറ്റായി. അഞ്ചു ദിവസംകൊണ്ടാണ് 11 മില്യണായത്. വളരെ സന്തോഷമുള്ളൊരു കാര്യമാണിത് മലയാള സിനിമയില്‍ ഒരു പാട്ട് ഇത്രയും ഹിറ്റാവുക എന്നുള്ളത്.
.പത്തു പാട്ടുകള്‍ എങ്ങനെ പ്രേക്ഷകര്‍ സ്വീകരിക്കും എന്നുള്ള ആകാംക്ഷയുണ്ടോ?
.ആകാംക്ഷയുണ്ട്. പാട്ട് ഹിറ്റായാല്‍ സിനിമയ്ക്ക് വളരെ ഗുണം ചെയ്യും എന്നത് എന്റെ 34 വര്‍ഷത്തെ പരിചയംകൊണ്ട് എനിക്കറിയാം. പക്ഷെ പത്തു പാട്ടുകള്‍ നല്ലതാണെങ്കില്‍ തീര്‍ച്ചയാണ് ജനം അത് സ്വീകരിക്കും. സിനിമയ്ക്ക് ഗുണം ചെയ്യുന്നതാണ് പാട്ടുകള്‍.
.പുതിയ ആര്‍ട്ടിസ്റ്റുകളുടെ കടന്നു വരവിനെ എങ്ങിനെ നോക്കി കാണുന്നു?
. പണ്ടു മുതലേ ഇത്തരം പരീക്ഷണങ്ങളോട് എനിക്ക് താല്‍പ്പര്യമായിരുന്നു. എന്റെ ആദ്യത്തെ സിനിമ നോക്കെത്താ ദൂരത്ത് കണ്ണും നട്ട് ആയിരുന്നു. അതില്‍ നാദിയ മൊയ്തുവാണ് നായിക. സാന്ത്വനത്തില്‍ മീന അഭിനയിച്ചു. അത്‌പോലെ ഞാന്‍ ചെയ്ത ഒരു തമിഴ് സിനിമയില്‍ ഖുശ്ബു വന്നു. സാഗരം സാക്ഷി എന്ന സിനിമയില്‍ സുകന്യ എന്ന നടിയെ തമിഴില്‍ നിന്ന് ആദ്യമായി മലയാളത്തിലേക്ക് കൊണ്ടു വന്നു. ഇങ്ങനെയുള്ളൊരു ടേസ്റ്റ് എനിക്ക് പണ്ട് മുതല്‍ക്കേ ഉണ്ടായിരുന്നു. ഇത് വളരെ സാഹസമാണെന്ന് എനിക്കറിയാം. പക്ഷെ ഇവ സ്വീകരിക്കാനുള്ള അവസരം വളരെ കൂടുതലാണ്. അങ്ങനെയാണ് ഒമര്‍ ലുലു ഇത് പറയുമ്പോള്‍ ഞാന്‍ അംഗീകരിച്ചത്. ഭാഗ്യംകൊണ്ട് സിനിമ റിലീസാവുന്നതിന് മുന്‍പേ ലോകശ്രദ്ധ പിടിച്ചുപറ്റി. ദൈവാനുഗ്രഹമാണത്.
.പ്രേക്ഷകരുടെ ടേസ്റ്റനുസരിച്ച് നേരത്തെ തന്നെ പ്ലാന്‍ ചെയ്തതായിരുന്നോ ഈ സിനിമയുടെ കഥ
.അതെ.പക്ഷെ എല്ലാവരും ശ്രദ്ധിക്കപ്പെടുന്നതായത്‌കൊണ്ട് കഥയ്ക്ക് സ്വാഭാവികമായി സംഭവിക്കാവുന്ന മാറ്റങ്ങള്‍ വന്നിട്ടുണ്ട്.
.ഈ സിനിമ എപ്പോള്‍ റിലീസ് ചെയ്യും
. ക്രിസ്തുമസ്സ് റിലീസായിട്ടാണ് സിനിമ എത്തുന്നത്. ഡിസംബര്‍ 21 ന് റിലീസ് ചെയ്യാനാണ് ഉദ്ദേശിക്കുന്നത്.
.രണ്ടാമത്തെ ഗാനം ഇറങ്ങിയപ്പോള്‍ കിട്ടിയ ഡിസ്‌ലൈക്കിനെ എങ്ങനെ കാണുന്നു?
.വളരെ പോസിറ്റീവായിട്ടാണ് ഞാന്‍ ഈ ഡിസ്‌ലൈക്കിനെയൊക്കെ കാണുന്നത്. ഒരുകോടി ജനങ്ങള്‍ നാല് ദിവസംകൊണ്ട് ഈ പാട്ട് കണ്ടു എന്നാണ് പറയുന്നത്. 6 ലക്ഷംപേര്‍ ഡിസ് ലൈക്ക് ചെയ്തു. ബാക്കി 94 ലക്ഷം പേര്‍ ഈ പാട്ട് കണ്ടു. ഞാനും പാട്ടുകള്‍ കാണാറുണ്ട് പക്ഷേ ഒന്നിനും ലൈക്കും ഡിസ് ലൈക്കും ചെയ്യാറില്ല. അങ്ങനെയുള്ള ഒരുപാട്‌പ്പേര്‍ ഉണ്ടെന്ന് എനിക്കറിയാം. ഇഷ്ടപ്പെടുന്നതിന് ലൈക്ക് കൊടുക്കന്നതിനോടൊന്നും എനിക്ക് വിശ്വാസമില്ല. ഈ ഗാനം ഇഷ്ടപ്പെടാത്തവരും ഇഷ്ടപ്പെടുന്നവരും ഉണ്ടാവും.
.ഈ സിനിമയിലെ ഗാനത്തിനെതിരെ ബോധപൂര്‍വ്വമായൊരു പ്രചാരണം ഉണ്ടായോ?
.സിനിമയല്ലെ എന്തും പ്രതീക്ഷിക്കാം. ചിലപ്പോള്‍ സ്വാഭാവികമായി ആ പാട്ട് ഇഷ്ടപ്പെടാത്തവരായിരിക്കാം ആ 6 ലക്ഷംപേര്‍. 94 ലക്ഷംപേര്‍ക്ക് ഇഷ്ടപ്പെട്ടിട്ടുണ്ടാവാം അല്ലെങ്കില്‍ ചിലര്‍ അതെങ്ങനെയാണെന്ന തരത്തില്‍ കണ്ടവരുമാകാം.
പ്രശസ്ത നിര്‍മ്മാതാവ് ഔസേപ്പച്ചന്‍ സെല്ലുലോയിഡ് മാഗസിന് നല്‍കിയ അഭിമുഖം.
.അഡാറ് ലവിന്റെ വിശേഷങ്ങള്‍