ബെന്നി ദായലിന്റെ ശബ്ദത്തില്‍ ദീപക് പറമ്പോള്‍ പാടുന്നു…!

','

' ); } ?>

പ്രശസ്ത ബോളിവുഡ് ഗായകന്‍ ബെന്നി ദായല്‍ ആലപിച്ച ഗാനവുമായി പ്രേക്ഷകര്‍ക്ക് മുമ്പിലെത്തുകയാണ് നടന്‍ ദീപക് പറമ്പോള്‍. ദീപക് നായകാനായെത്തുന്ന ഓര്‍മ്മയില്‍ ഒരു ശിശിരം എന്ന ചിത്രത്തിലെ ഗാനത്തിലാണ് ബെന്നി ദായല്‍ തന്റെ സാന്നിധ്യമറിയിച്ചത്. ചിത്രത്തിന്റെ ഒഫീഷ്യല്‍ വീഡിയോ വിനീത് ശ്രീനിവാസനാണ് തന്റെ പേജിലൂടെ പുറത്ത് വിട്ടിരിക്കുന്നത്. ഒപ്പം അദ്ദേഹം ദീപക്കിന് ആശംസകളും നേര്‍ന്നു.

മാക്ട്രോ പിക്ചേഴ്സ് ഒരുക്കുന്ന ചിത്രത്തിലെ ‘എനിക്ക് ചങ്കു തന്ന’ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ഒഫീഷ്യല്‍ വീഡോയോയിലാണ് ബെന്നിയുടെ ശബ്ദത്തിന്റെ പിന്തുണയോടെ ദീപക് സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടുന്നത്. പൃഥ്വിരാജ് നായകനായെത്തിയ കൂടെ എന്ന മലയാള ചിത്രത്തിലാണ് ബെന്നി ദായല്‍ അവസാനമായി പാടിയത്. ബി കെ ഹരിനാരായണന്‍ എഴുതിയ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് രഞ്ജിന്‍ രാജ് ആണ്. വിഷ്ണു രാജ് കഥയെഴുതി സി.ജി ശിവപ്രസാദും അപ്പു ശ്രീനിവാസും ചേര്‍ന്ന് തിരിക്കഥയൊരുക്കിയിരിക്കുന്ന ചിത്രം വിവേക് ആര്യന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിനീത കോശി ആണ് ചിത്രത്തിലെ നായിക. അരുണ്‍ ജെയിംസാണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്.

ഗാനത്തിന്റെ ഒഫീഷ്യല്‍ വീഡിയോ കാണാം..