ഹൃദയത്തില്‍ തൊട്ട് ഓര്‍മ്മയില്‍ ഒരു ശിശിരത്തിലെ ” കൈ നീട്ടി ആരോ ” എന്ന ഗാനം…

','

' ); } ?>

വാലന്റൈന്‍സ് ഡേ ദിനത്തില്‍ ഒരു മനോഹര പ്രണയഗാനം ആരാധകര്‍ക്ക് സമ്മാനിച്ചിരിക്കുകയാണ് ‘ഓര്‍മ്മയില്‍ ഒരു ശിശിരം’ എന്ന ചിത്രം. ‘കൈ നീട്ടി ആരോ’ എന്നു തുടങ്ങുന്ന ഗാനത്തിന്റെ ടീസറാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടിയിരിക്കുന്നത്. വിവേക് ആര്യന്‍ സംവിധാനം നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തില്‍ ദീപക്കാണ് നായകനായി വേഷമിടുന്നത്. മലയാളത്തിലെ പ്രമുഖ താരങ്ങളായ ടൊവീനോ, നിവിന്‍ പോളി എന്നിവരും ഗാനത്തിന്റെ ട്രെയ്‌ലര്‍ തങ്ങളുടെ പേജുകളിലൂടെ പങ്കുവെച്ചിട്ടുണ്ട്.

‘മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബ്’ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ച ദീപക് നായകവേഷത്തിലെത്തുന്ന ആദ്യ ചിത്രമാണിത്. അനശ്വര, മൃദുല്‍, എല്‍ദോ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. മാക്ട്രോ പിക്ചേഴ്സ് ഒരുക്കുന്ന ചിത്രത്തിന്റെ കഥ തയാറാക്കിയിരിക്കുന്നത് വിഷ്ണു രാജാണ്. രഞ്ജിന്‍ രാജ് സംഗീതം നിര്‍വഹിച്ചിരിക്കുന്നു.

ഗാനത്തിന്റെ ടീസര്‍ കാണാം…