‘ ഓളു ‘മായി ഇന്ത്യന്‍ പനോരമയ്ക്ക് ഇന്ന് തുടക്കം

','

' ); } ?>

49ാമത് രാജ്യാന്തര ചലച്ചിത്ര മേളയുടെ സമകാലിക ഇന്ത്യന്‍ സിനിമകളുടെ വിഭാഗമായ ഇന്ത്യന്‍ പനോരമയ്ക്ക് ഇന്ന് തിരി തെളിയും. ഷാജി എന്‍ കരുണ്‍ സംവിധാനം ചെയ്ത മലയാള ചലച്ചിത്രം ഓള് ആണ് ഉദ്ഘാടന ചിത്രം. പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ രാഹുല്‍ രവാലിയുടെ നേതൃത്വത്തിലുള്ള 12 അംഗ ജൂറിയാണ് ഫീച്ചര്‍ വിഭാഗത്തിലേക്കുള്ള ചിത്രങ്ങള്‍ തിരഞ്ഞെടുത്തിട്ടുള്ളത്. ഇന്ന് രാവിലെ പതിനൊന്ന് മണി മുതല്‍ ഇന്ത്യന്‍ പനോരമ വിഭാഗത്തിലെ സിനിമകള്‍ പ്രദര്‍ശിപ്പിച്ചു തുടങ്ങും.

ബലാത്സംഗത്തിനിരയായ ഒരു പെണ്‍കുട്ടി കായലിലേക്ക് വലിച്ചെറിയപ്പെടുന്നു. അവിടെ അദൃശ്യമായ ഒരു ശക്തിയുടെ പിന്തുണയോടെ അവളുടെ ജീവന്‍ നിലനിര്‍ത്തപ്പെടുന്നു. വെള്ളത്തിനകത്തുള്ള ആ ലോകമാണ് സിനിമ പ്രധാനമായും പ്രതിപാദിക്കുന്നത്.വിഷ്വല്‍ എഫ്ക്റ്റ്‌സിന് പ്രാധാന്യമുള്ള ഈ ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് എംജെ രാധാകൃഷ്ണനാണ്. സംഗീതം ശ്രീവത്സന്‍ ജെ മേനോന്‍, ഐസക് തോമസ് കൊട്ടുകപ്പള്ളി, എഡിറ്റിംഗ് ശ്രീകര്‍ പ്രസാദും.

ഇന്ത്യന്‍ പനോരമയിലേക്ക് ആറ് മലയാളം ഫീച്ചര്‍ ചിത്രങ്ങളാണ് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ഷാജി എന്‍ കരുണിന്റെ ഓളിനു പുറമേ റഹീം ഖാദറിന്റെ മക്കന, എബ്രിഡ് ഷൈനിന്റെ പൂമരം, സക്കറിയയുടെ സുഡാനി ഫ്രം നൈജീരിയ, ജയരാജിന്റെ ഭയാനകം, ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഈ മ യൗ എന്നീ ചിത്രങ്ങളും ഇന്ത്യന്‍ പനോരമയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഇതിനു പുറമേ മമ്മൂട്ടിയെ നായകനാക്കി റാം ഒരുക്കിയ പേരന്‍പുമുണ്ട്.