പ്രകാശിന്റെ സംവിധാനത്തില്‍ ധര്‍മ്മജന്‍, പാഷാണം ഷാജി എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന പുതിയ ചിത്രമാണ് ഓള്‍ഡ് ഈസ് ഗോള്‍ഡ്. ചിത്രത്തിലെ പുതിയ ഗാനം പുറത്തുവിട്ടു. ‘വടിവാളിനു കുത്തിമലര്‍ത്തിയ’ എന്നു തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയാണ് പുറത്തിറങ്ങിയത്. ദിനു എഴുതിയ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് ജുബൈര്‍ ആണ്. ഗാനം ആലപിച്ചിരിക്കുന്നത് യാസിന്‍ നിസാര്‍ ആണ്. ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത് ഹനീഫ് ആണ്. സംഗീതം ജുബൈര്‍. നിര്‍മല്‍, ഹനീഫ്, നേഹ, ഫൈസല്‍, മായ, പൊന്നമ്മ ബാബു എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍.
ഗാനം കാണാം..