
മൂക്കില്ലാ രാജ്യത്ത്’ എന്ന സിനിമയിലെ അഭിനയ പരിശീലനത്തിന്റെ നർമരംഗം റീ ക്രിയേറ്റ് ചെയ്ത് “ഓടും കുതിര ചാടും കുതിര” ടീം. ‘ഓടും കുതിര ചാടും കുതിര ആക്ടിങ് വർക്ക് ഷോപ്പ് വിഡിയോ ലീക്കായി’ എന്ന അടിക്കുറിപ്പോടെ നടി കല്യാണി പ്രിയദർശനാണ് വീഡിയോ സമൂഹ മാധ്യമത്തിൽ പങ്കുവെച്ചത്. വിഡിയോ പോസ്റ്റ് ചെയ്ത മിനിറ്റുകൾക്കകം തന്നെ വൈറലായി. നിരവധിപ്പേരാണ് വിഡിയോയിൽ കമന്റ് ചെയ്തിരിക്കുന്നത്. ‘ഈ ഐഡിയ കൊണ്ടുവന്നവർക്ക് പത്തിൽ പത്ത് മാർക്ക്’ എന്ന് നടി മാളവിക മോഹനൻ കമന്റ് ചെയ്തു.
ഫഹദിന്റെ പ്രകടനത്തിനും കയ്യടി ലഭിക്കുന്നുണ്ട്. സംഭവം കൊള്ളാം പക്ഷേ അവർക്ക് പകരം അവർ മാത്രം, ഫഫയാണ് സ്കോർ ചെയ്തത്- എന്നൊക്കെയാണ് വിഡിയോയ്ക്ക് താഴെ നിറയുന്ന കമന്റുകൾ. ഫഹദ് ഫാസിൽ, കല്യാണി പ്രിയദർശൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അൽത്താഫ് സലിം ഒരുക്കുന്ന ഫൺ എന്റർടെയ്നറാണ് ‘ഓടും കുതിര ചാടും കുതിര’. ഓഗസ്റ്റ് 29ന് ഓണം റിലീസായാണ് ചിത്രം എത്തുന്നത്.
ഫഹദിനൊപ്പം ലാൽ, വിനയ് ഫോർട്ട്, സുരേഷ് കൃഷ്ണ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ഫാന്റസികൾ നിറയെ ഉള്ള കാമുകി ആയാണ് കല്യാണി പ്രിയദർശൻ ചിത്രത്തിലെത്തുന്നത്. രേവതി പിള്ള, അനുരാജ് ഒ ബി, ശ്രീകാന്ത് വെട്ടിയാർ, ഇടവേള ബാബു തുടങ്ങിയവരും സിനിമയിലുണ്ട്.