ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാലിന്റെ ബ്രഹ്മാണ്ഡ ചിത്രമാണ് ‘ഒടിയന്‍’. ഡിസംബര്‍ 14ന് ചിത്രം തിയേറ്ററുകളില്‍ എത്തും. അന്നേദിവസം ഉക്രെയിനിലും ‘ഒടിയന്‍’ റിലീസ് ചെയ്യും എന്നാണ് പുതിയ വിവരം. സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ സ്ഥിരീകരിച്ചിരിക്കുന്നത്.
Odiyan releasing in Ukraine too. Odiyan as a part of its global release strategy will be releasing in Ukraine also on Dec 14th. Desi super hero raises worldwide #OdiyanRising #riseofdesisuperhero
— V A Shrikumar (@vashrikumar) November 27, 2018
പാലക്കാട് പ്രദേശത്തെ പഴയകാല നാടന്‍ കഥ പറയുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ ഒടിവിദ്യ വശമുള്ള മാണിക്യന്‍ എന്ന കഥാപാത്രമായിട്ടാണ് എത്തുന്നത്. ഒടിയന്റെ യൗവനം മുതല്‍ 60 വയസ് വരെയുള്ള കഥാപാത്രത്തെ മോഹന്‍ലാല്‍ തന്നെയാണ് അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ മഞ്ജു വാര്യരാണ് നായിക. പ്രകാശ് രാജ് , നന്ദു, സിദ്ദിഖ്, നരെയ്ന്‍,കൈലാഷ്, സന്തോഷ് കീഴാറ്റൂര്‍ എന്നിവരും ചിത്രത്തില്‍ ഉണ്ട്. പ്രഭ എന്ന കഥാപാത്രത്തെയാണ് മഞ്ജു വാര്യര്‍ അവതരിപ്പിക്കുന്നത്.രാവുണ്ണി എന്ന വില്ലന്‍ കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ പ്രകാശ് രാജ് എത്തുന്നത്. ഹരികൃഷ്ണനാണ് തിരക്കഥ എഴുതുന്നത്. ആശീര്‍വാദ് സിനിമാസ് നിര്‍മ്മിക്കുന്ന ഒടിയന്റെ സംഘട്ടനം നിര്‍വഹിക്കുന്നത് പീറ്റര്‍ ഹെയ്ന്‍ ആണ്.