വി.എ ശ്രീകുമാര്‍ മേനോന്‍ ചിത്രം ഒടിയന്‍ തീയേറ്ററുകളിലെത്താന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ ചിത്രത്തിലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി.’ഏനൊരുവന്‍ മുടിയഴിച്ച് പാടുന്നു’ എന്ന ലിറിക്കല്‍ വീഡിയോ ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്.മോഹന്‍ലാല്‍ ആണ് ഗാനം ആലപിച്ചിരിക്കുന്നത്.
പ്രഭാവര്‍മ്മയുടെ വരികള്‍ക്ക് എം ജയചന്ദ്രനാണ് ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത്. ഗാനം രണ്ട് മണിക്കൂറിനുള്ളില്‍ കണ്ടത് രണ്ടേമുക്കാല്‍ ലക്ഷംപേരാണ്. ഒടിയന്റെ രണ്ടാമത്തെ ഗാനമാണ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്. നേരത്തെ ‘കൊണ്ടൊരാം കൊണ്ടൊരാം’ എന്ന ഗാനവും പുറത്തിറങ്ങിയിരുന്നു.