ഒമറിന്റെ അടുത്ത ചിത്രത്തിലും നൂറിന്‍ നായിക..

','

' ); } ?>

ഏറെ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കുമൊടുവില്‍ പ്രണയദിനത്തില്‍ തിയ്യേറ്ററുകൡലെത്തിയ ഒരു അഡാര്‍ ലവിന് ശേഷം സംവിധായകന്‍ ഒമര്‍ ലുലു തന്റെ പുതിയ ചിത്രത്തിന്റെ പണിപ്പുരയിലേക്ക് കയറിക്കഴിഞ്ഞു. ‘ പാത്തുവെഡ്‌സ് ഫ്രീക്കന്‍’ എന്ന തലക്കെട്ടോടെ പുറത്തിറക്കുന്ന ചിത്രത്തില്‍ പുതുമുഖമായ അഫ്‌നാദ് ആണ് നടനായെത്തുന്നത്. ചിത്രത്തില്‍ നായികയായി യുവനടി നൂറിനും വീണ്ടും ഒമറിന്റെ ചിത്രത്തിലെത്തുന്നു.

ഒരു പ്രണയകഥയാണ് ‘പാത്തുവെഡ്‌സ് ഫ്രീക്കന്‍’. കോഴിക്കോട്ടുകാരിയായ പാത്തുവിനെ കണ്ണൂരിലെ ഒരു ഫ്രീക്കനായ യുവാവ് പ്രണയിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം. സിനിമയിലെ മറ്റു അഭിനേതാക്കളും പുതുമുഖങ്ങള്‍ തന്നെയാണ്. മറ്റു താരങ്ങള്‍ക്കായുള്ള ഓഡീഷന്‍ ഇപ്പോള്‍ തൃശ്ശൂരില്‍ വെച്ച് നടന്നുകൊണ്ടിരിക്കുകയാണ്. ഓഡീഷനിലേക്ക് 60,000ത്തോളം പേര്‍ പേര് രജിസ്റ്റര്‍ ചെയ്തിരുന്നു. ഏപ്രില്‍ മാസത്തോടെ ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിക്കാനാണ് അണിയറപ്പ്രവര്‍ത്തകരുടെ തീരുമാനം.