നാനിയുടെ ‘ഹിറ്റ് 3’ കേരളത്തിൽ എത്തുന്നത് ദുൽഖർ സൽമാന്റെ വേഫറർ ഫിലിംസ് വഴി; നെറ്റ്ഫ്ലിക്സിന് 54 കോടിയിൽ ഒടിടി അവകാശം

','

' ); } ?>

നാനി നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഹിറ്റ് 3’. താരത്തിന്റെ 32ാമത് സിനിമയായും ഹിറ്റ് സിനിമാറ്റിക് യൂണിവേഴ്സിലെ മൂന്നാമത്തെ ഭാഗമായുമാണ് സിനിമ പുറത്തിറങ്ങുന്നത്. സിനിമയെക്കുറിച്ച് വലിയ പ്രതീക്ഷകയാണ് ആരാധകർക്കുള്ളത്. ഇപ്പോൾ ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശത്തെക്കുറിച്ചുള്ള ഏറ്റവും പുതിയ അപ്ഡേറ്റാണ് പുറത്ത് വന്നിരിക്കുന്നത്. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫറർ ഫിലിംസ് ആണ് ‘ഹിറ്റ് 3’ കേരളത്തിൽ എത്തിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. സിനിമയുടെ തെലുങ്ക്, മലയാളം വേർഷനുകളാകും കേരളത്തിൽ റിലീസ് ചെയ്യുക.

ഇതിന് പുറമെ, ദുൽഖർ സൽമാൻ ചിത്രത്തിൽ കാമിയോ വേഷത്തിൽ എത്തുമെന്നും, ഹിറ്റ് നാലാം ഭാഗത്തിൽ അദ്ദേഹം നായകനായി എത്തുമെന്നും സൂചനകളുണ്ട്. സിനിമയുടെ ഒടിടി അവകാശം നെറ്റ്ഫ്ലിക്സാണ് സ്വന്തമാക്കിയത്. 54 കോടി രൂപയ്ക്കാണ് ഡിജിറ്റൽ അവകാശം വിറ്റുപോയത്, ഇത് നാനിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ തുകയായിട്ടാണ് വിലയിരുത്തുന്നത്. സൈലേഷ് കൊളാനുവിന്റെ തിരക്കഥയിലും സംവിധാനത്തിലുമാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. നാനി ചിത്രത്തിൽ ‘അർജുൻ സർക്കാർ’ എന്ന പൊലീസ് ഓഫീസറുടെ വേഷം കൈകാര്യം ചെയ്യുന്നു. ‘കെജിഎഫ്’ ചിത്രത്തിലൂടെ ശ്രദ്ധേയയായ ശ്രീനിധി ഷെട്ടിയാണ് നായിക. സൂര്യ ശ്രീനിവാസ്, റാവു രമേശ് എന്നിവർക്കൊപ്പം ആദ്യ രണ്ട് ഭാഗങ്ങളിൽ നായകന്മാരായ വിശ്വക് സെൻ, അദിവി ശേഷ് എന്നിവരും അതിഥി വേഷങ്ങളിലെത്തുമെന്നതാണ് റിപ്പോർട്ടുകൾ. സാനു ജോൺ വർഗീസ് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന് സംഗീതം നൽകുന്നത് മിക്കി ജെ മേയറാണ്.