നിവിന്‍ പോളി ചിത്രം മിഖായേലിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ ദിവസം റിലീസ് ചെയ്തു. ഗ്രേറ്റ് ഫാദറിന്റെ സംവിധായകന്‍ ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ഈ ചിത്രം ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. അദേനിയും നിവിനും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ഗ്രേറ്റ് ഫാദറിന് ശേഷം ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നതും അദ്ദേഹം തന്നെയാണ്. അബ്രഹാമിന്റെ സന്തതികള്‍ എന്ന മമ്മൂട്ടി ചിത്രത്തിന്റെ തിരക്കഥയും ഹനീഫ് അദേനിയുടെതായിരുന്നു.
സ്‌റ്റൈലിഷ് ലുക്കില്‍ നിവിന്‍..മിഖായേല്‍ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍
','' );
}
?>