ഇന്ത്യയിലെ ആദ്യത്തെ മൾട്ടിവേഴ്‌സ് സൂപ്പർഹീറോ സിനിമയുമായി നിവിൻ പോളി.ആദിത്യൻ ചന്ദ്രശേഖർ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ‘മൾട്ടിവേഴ്‌സ് മന്മഥൻ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ താരം പുറത്തിറക്കി. കോമഡി-ആക്ഷൻ-ഫാന്റസി എന്റെർറ്റൈനർ ആയിട്ടാണ് ചിത്രം ഒരുങ്ങുന്നത്.
നവാഗതരായ അനന്ദു എസ്. രാജും നിതിരാജും ചേർന്നാണ് സഹ രചന നിർവ്വഹിച്ചിരിക്കുന്നത്. ക്രിയേറ്റീവ് കൊളാബ്രേഷൻ – അനീഷ് രാജശേഖരൻ. നിലവിൽ ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ നടന്നുകൊണ്ടിരിക്കുകയാണ്.
മേക്ക്-ഓവറിനു ശേഷമുള്ള നിവിൻ പോളിയുടെ ഫോട്ടോകൾ സോഷ്യൽ മീഡിയകളിൽ വൈറലായിരുന്നു. ഈ അവസരത്തിൽ പുറത്തിറങ്ങിയ പോസ്റ്റർ ആരാധകരെ ആവേശത്തിലാക്കിയിരിക്കുകയാണ്.